October 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പത്മ പുരസ്കാരങ്ങൾ-2023-നുള്ള നാമനിർദ്ദേശങ്ങൾ ഇപ്പോൾ സമർപ്പിക്കാം

1 min read

ന്യൂ ഡൽഹി: 2023-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ എന്നിവ ഓൺലൈൻ ആയി സമർപ്പിക്കുന്നത് 2022 മെയ് 1-ന് ആരംഭിച്ചു. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 15 ആണ്. പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനിൽ രാഷ്ട്രീയ പുരസ്കാർ പോർട്ടൽ https://awards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

പത്മവിഭൂഷൺ , പത്മഭൂഷൺ, പത്മശ്രീ എന്നീ പത്മപുരസ്കാരങ്ങൾ, രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിൽ ഒന്നാണ്. 1954-ൽ ആരംഭിച്ച ഈ അവാർഡുകൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിക്കുന്നത്. ‘വിശിഷ്ട പ്രവർത്തനം’ അംഗീകരിക്കുന്നതിനും ഒപ്പം കല, സാഹിത്യം & വിദ്യാഭ്യാസം, കായികം, ആരോഗ്യ രംഗം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം & എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങള്‍, പൊതു സേവനം, വ്യാപാരം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും/ശാഖകളിലും മികച്ചതും അസാധാരണവുമായ നേട്ടങ്ങൾ/സേവനം എന്നിവയ്‌ക്കാണ് പുരസ്‌കാരം നൽകുന്നത്. വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ പുരസ്‌കാരത്തിന് അർഹരാണ്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലിചെയ്യുന്ന ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

  ഇന്ത്യന്‍ ഓഹരി വിപണി ഉറ്റുനോക്കുന്ന പുതിയ പ്രവണതകള്‍

പത്മ അവാർഡുകൾ “ജനങ്ങളുടെ പത്മ” ആക്കി മാറ്റാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതിനാൽ എല്ലാ പൗരന്മാരും സ്വയം-നാമനിർദ്ദേശങ്ങൾ ഉൾപ്പെടെ നാമനിർദ്ദേശങ്ങൾ/ശുപാർശകൾ നൽകാൻ അഭ്യർത്ഥിക്കുന്നു. സ്ത്രീകൾ, സമൂഹത്തിലെ ദുർബ്ബല വിഭാഗങ്ങൾ, പട്ടികജാതി-പട്ടികവർഗക്കാർ, ദിവ്യാംഗങ്ങൾ, സമൂഹത്തിന് നിസ്വാർത്ഥമായ സേവനം ചെയ്യുന്നവർ എന്നിവരിൽ നിന്ന് മികവും നേട്ടങ്ങളും ശരിക്കും അംഗീകരിക്കപ്പെടാൻ അർഹരായ കഴിവുള്ള വ്യക്തികളെ തിരിച്ചറിയാൻ യോജിച്ച ശ്രമങ്ങൾ നടത്തണം.

മേൽപ്പറഞ്ഞ പോർട്ടലിൽ ലഭ്യമായ ഫോർമാറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിർദ്ദേശങ്ങളിൽ/ശുപാർശകളിൽ അടങ്ങിയിരിക്കണം. കൂടാതെ, ശുപാർശ ചെയ്തിട്ടുള്ള വ്യക്തിയുടെ അതത് മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ/സേവനം വ്യക്തമായി വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉൾപ്പെടുത്തണം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ (https://mha.gov.in) ‘അവാർഡുകളും മെഡലുകളും’ എന്ന ശീർഷകത്തിൽ ലഭ്യമാണ്. https://padmaawards.gov.in എന്ന പത്മ അവാർഡ് പോർട്ടലിലും വിവരങ്ങൾ ലഭ്യമാണ്. ഈ അവാർഡുകളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കിൽ ലഭ്യമാണ്.

  ഈസ്റ്റേണ് അഞ്ചു മിനിറ്റ് ബ്രേക്ക് ഫാസ്റ്റ് ശ്രേണിയിൽ ആറ് പുതിയ ഉല്‍പന്നങ്ങള്‍
Maintained By : Studio3