Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

4കെ റെസലൂഷന്‍ ഡിസ്‌പ്ലേയുമായി വണ്‍പ്ലസ് ടിവി യു1എസ് സീരീസ്

50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 39,999 രൂപയും 47,999 രൂപയും 62,999 രൂപയുമാണ് വില  

ന്യൂഡെല്‍ഹി: വണ്‍പ്ലസ് ടിവി യു1എസ് സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 39,999 രൂപയും 47,999 രൂപയും 62,999 രൂപയുമാണ് വില. റെഡ് കേബിള്‍ ക്ലബ്, ഫ്‌ളിപ്കാര്‍ട്ട് പ്ലസ്, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ജൂണ്‍ ഒമ്പതിനും മറ്റെല്ലാവര്‍ക്കുമായി വണ്‍പ്ലസ് വെബ്‌സൈറ്റിലും ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ജൂണ്‍ പത്തിനും വില്‍പ്പന ആരംഭിച്ചു.

മൂന്ന് വേരിയന്റുകള്‍ക്കും 10 ബിറ്റ് കളര്‍ ഡെപ്ത്ത്, 93 ശതമാനം ഡിസിഐ പി3 കവറേജ് എന്നിവ സഹിതം 4കെ (3840, 2160 പിക്‌സല്‍) റെസലൂഷന്‍ ഡിസ്‌പ്ലേ നല്‍കി. സ്ലിം ബെസെലുകള്‍ സവിശേഷതയാണ്. വണ്‍പ്ലസിന്റെ ഗാമ എന്‍ജിനാണ് കരുത്തേകുന്നത്. ആന്‍ഡ്രോയ്ഡ് ടിവി 10 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി ഓക്‌സിജന്‍പ്ലേ 2.0 സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്നു. എച്ച്ഡിആര്‍10പ്ലസ്, എച്ച്എല്‍ജി, എംഇഎംസി സപ്പോര്‍ട്ട് ലഭിച്ചു. ഡാനിഷ് കമ്പനിയായ ‘ഡൈനോഡിയോ’യുമായി ചേര്‍ന്ന് ട്യൂണ്‍ ചെയ്തതും ഡോള്‍ബി ഓഡിയോ സപ്പോര്‍ട്ട് ലഭിച്ചതുമായ 30 വാട്ട് സ്പീക്കറുകള്‍ നല്‍കി.

  കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പും തമ്മിൽ ധാരണാപത്രം

ടിവി നിയന്ത്രിക്കുന്നതിന് വണ്‍പ്ലസ് കണക്റ്റ് ആപ്പ് ഉപയോഗിക്കാന്‍ കഴിയും. ചില ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിന് കിഡ്‌സ് മോഡ് എനേബിള്‍ ചെയ്യാം. അഞ്ച് പേര്‍ക്ക് വരെ ടെലിവിഷന്‍ നിയന്ത്രിക്കാന്‍ അനുവദിക്കുന്നതാണ് വണ്‍പ്ലസ് കണക്റ്റ് 2.0. ഫാര്‍ ഫീല്‍ഡ് മൈക്രോഫോണുകള്‍, ‘ഒകെ ഗൂഗിള്‍’ വോയ്‌സ് കമാന്‍ഡുകള്‍ വഴി ടിവി നിയന്ത്രിക്കുന്നതിന് ‘സ്പീക്ക് നൗ’ ഫീച്ചര്‍ എന്നിവയും നല്‍കി. മള്‍ട്ടികാസ്റ്റ് ഫീച്ചര്‍ അനുസരിച്ച് ഒരേസമയം രണ്ട് സ്മാര്‍ട്ട്‌ഫോണുകളില്‍നിന്നുള്ള ഉള്ളടക്കം ടെലിവിഷനില്‍ ഡിസ്‌പ്ലേ ചെയ്യാന്‍ കഴിയും. വണ്‍പ്ലസ് ബഡ്‌സിനായി ക്വിക്ക് കണക്റ്റ് മറ്റൊരു സവിശേഷതയാണ്. ടിവിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന വിവിധ ആപ്പുകള്‍ക്കായി ഡാറ്റ സേവര്‍ മോഡ് ഉപയോഗിക്കാന്‍ കഴിയും. ‘വണ്‍പ്ലസ് വാച്ച്’ കണ്‍ട്രോള്‍ മറ്റൊരു സവിശേഷതയാണ്. ടെലിവിഷനുമായി സ്മാര്‍ട്ട്‌വാച്ച് കണക്റ്റ് ചെയ്താല്‍, നിങ്ങള്‍ ഉറങ്ങിയാല്‍ മുപ്പത് മിനിറ്റിനുശേഷം ടിവി ഓഫ് ചെയ്യും. ആമസോണ്‍ അലക്‌സയുമായും വണ്‍പ്ലസ് ടിവി യു1എസ് സീരീസ് ചേര്‍ന്ന് പ്രവര്‍ത്തിക്കും.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, ഈതര്‍നെറ്റ് ജാക്ക് എന്നിവയാണ് കണകറ്റിവിറ്റി ഓപ്ഷനുകള്‍. എച്ച്ഡിഎംഐ 2.1, ഇആര്‍ക്ക് എന്നിവയും ഫീച്ചറുകളാണ്.

എക്‌സ്റ്റേണല്‍ വണ്‍പ്ലസ് ടിവി കാമറ മൊഡ്യൂള്‍ ഇതോടൊപ്പം വാങ്ങാന്‍ കഴിയും. വില 2,499 രൂപ. ഫുള്‍ എച്ച്ഡി റെസലൂഷന്‍, നോയ്‌സ് റിഡക്ഷന്‍ സഹിതം ബില്‍റ്റ് ഇന്‍ ഡുവല്‍ മൈക്കുകള്‍, മാഗ്നറ്റിക് ഹോള്‍ഡര്‍, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ സവിശേഷതകളാണ്.

Maintained By : Studio3