Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 പ്രോ, വണ്‍പ്ലസ് 9ആര്‍, വണ്‍പ്ലസ് വാച്ച് അവതരിപ്പിച്ചു

1 min read

വണ്‍പ്ലസ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 പ്രോ പ്രീ ഓര്‍ഡര്‍ ചെയ്യാം

വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്വീഡിഷ് ബ്രാന്‍ഡായ ഹാസ്സല്‍ബ്ലാഡിന്റെ കാമറകളാണ് വണ്‍പ്ലസിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നത്. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 888 എസ്ഒസി കരുത്തേകുന്നു. 120 ഹെര്‍ട്‌സ് ഡിസ്‌പ്ലേ സഹിതമാണ് വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 പ്രോ വരുന്നത്. ‘സ്മാര്‍ട്ട്’ 120 ഹെര്‍ട്‌സ് ഫീച്ചര്‍ സഹിതം എല്‍ടിപിഒ ഡിസ്‌പ്ലേ ഉപയോഗിക്കുന്നതിനാല്‍ ഡൈനാമിക് റിഫ്രെഷ് റേറ്റുകള്‍ ലഭിച്ചതാണ് പ്രോ വേരിയന്റ്. താങ്ങാവുന്ന വിലയില്‍, ഫ്‌ളാഗ്ഷിപ്പ് മോഡലിന് സമാനമായ അനുഭവം സമ്മാനിക്കുന്ന വണ്‍പ്ലസ് 9ആര്‍ കൂടി ചൈനീസ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. ഏറെ നാളായി കാത്തിരുന്ന വണ്‍പ്ലസ് വാച്ചാണ് വിപണിയിലെത്തിച്ച മറ്റൊരു ഉല്‍പ്പന്നം. വൃത്താകൃതിയുള്ള ഡിസൈന്‍, ‘വാര്‍പ്പ് ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് എന്നിവയോടെയാണ് വണ്‍പ്ലസ് വാച്ച് വരുന്നത്.

വണ്‍പ്ലസ് 9 സ്മാര്‍ട്ട്‌ഫോണ്‍ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. 8 ജിബി, 128 ജിബി വേരിയന്റിന് 49,999 രൂപയും 12 ജിബി, 256 ജിബി വേരിയന്റിന് 54,999 രൂപയുമാണ് വില. വണ്‍പ്ലസ് 9 പ്രോ മോഡലിന്റെ 8 ജിബി, 128 ജിബി വേരിയന്റിന് 64,999 രൂപയും 12 ജിബി, 256 ജിബി വേരിയന്റിന് 69,999 രൂപയുമാണ് വില. വണ്‍പ്ലസ് 9ആര്‍ സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി, 128 ജിബി വേരിയന്റിന് 39,999 രൂപയും 12 ജിബി, 256 ജിബി വേരിയന്റിന് 43,999 രൂപയുമാണ് വില. വണ്‍പ്ലസ് വാച്ചിന് 16,999 രൂപ വില നിശ്ചയിച്ചു.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍

ആര്‍ട്ടിക് സ്‌കൈ, ആസ്ട്രല്‍ ബ്ലാക്ക്, വിന്റര്‍ മിസ്റ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വണ്‍പ്ലസ് 9 ലഭിക്കും. മോണിംഗ് മിസ്റ്റ്, പൈന്‍ ഗ്രീന്‍, സ്റ്റെല്ലര്‍ ബ്ലാക്ക് എന്നീ ഷേഡുകളിലാണ് വണ്‍പ്ലസ് 9 പ്രോ വിപണിയിലെത്തുന്നത്. ക്ലാസിക് സാന്‍ഡ്‌സ്റ്റോണ്‍ ലുക്ക് ലഭിച്ചതാണ് സ്‌റ്റെല്ലര്‍ ബ്ലാക്ക് കളര്‍ ഓപ്ഷന്‍. വണ്‍പ്ലസ് വണ്‍ ഫോണിലാണ് ഈ നിറം അരങ്ങേറ്റം നടത്തിയത്. വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ വണ്‍പ്ലസ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം.

കാര്‍ബണ്‍ ബ്ലാക്ക്, ലേക്ക് ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളിലാണ് വണ്‍പ്ലസ് 9ആര്‍ വരുന്നത്. അടുത്ത മാസം മുതല്‍ പ്രീ ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങും. സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ കേസ് ലഭിച്ചതാണ് വണ്‍പ്ലസ് വാച്ച്. മിഡ്‌നൈറ്റ് ബ്ലാക്ക്, മിഡ്‌നൈറ്റ് സില്‍വര്‍ എന്നിവയാണ് വാച്ചിന്റെ കളര്‍ ഓപ്ഷനുകള്‍. കൊബാള്‍ട്ട് ലിമിറ്റഡ് എഡിഷന്‍ വേര്‍ഷനിലും വണ്‍പ്ലസ് വാച്ച് ലഭിക്കും. സ്വര്‍ണ നിറമുള്ള കൊബാള്‍ട്ട് അലോയ് കേസ് ലഭിച്ചതാണ് ഈ വേര്‍ഷന്‍.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

വണ്‍പ്ലസ് വാച്ച്

1.39 ഇഞ്ച് എച്ച്ഡി (454, 454 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ, 2.5ഡി കര്‍വ്ഡ് ഗ്ലാസ് സുരക്ഷ എന്നിവ ലഭിച്ചതാണ് വണ്‍പ്ലസ് വാച്ച്. വോയ്‌സ് കോളുകളും ആപ്പ് നോട്ടിഫിക്കേഷനുകളും നേരിട്ട് നിങ്ങളുടെ കൈത്തണ്ടയില്‍ ലഭിക്കാന്‍ സഹായിക്കുന്നതാണ് സ്മാര്‍ട്ട്‌വാച്ച്. ഈ വെയറബിള്‍ വഴി നിങ്ങളുടെ വണ്‍പ്ലസ് ഫോണിന്റെ സെറ്റിംഗ്‌സ് ക്രമീകരിക്കാന്‍ കഴിയും. വണ്‍പ്ലസ് ടിവി മുന്നിലുണ്ടെങ്കില്‍ റിമോട്ട് കണ്‍ട്രോളായും വണ്‍പ്ലസ് വാച്ച് ഉപയോഗിക്കാം. നിങ്ങള്‍ ഉറങ്ങിത്തുടങ്ങിയെന്ന് മനസ്സിലായാല്‍ മുപ്പത് മിനിറ്റിനുശേഷം വണ്‍പ്ലസ് ടിവി ഓഫ് ചെയ്യാനും വണ്‍പ്ലസ് വാച്ചിന് കഴിയും. മാത്രമല്ല, നിങ്ങളുടെ കണക്റ്റഡ് ഫോണില്‍ കോളുകള്‍ വരുമ്പോള്‍ ടിവിയുടെ ശബ്ദം കുറയ്ക്കാനും സാധിക്കുന്ന വെയറബിളാണ് വണ്‍പ്ലസ് വാച്ച്.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

ഫിറ്റ്‌നസ് പ്രേമികള്‍ക്കായി, 110 ഓളം വര്‍ക്ക്ഔട്ട് മോഡുകള്‍ നല്‍കിയതാണ് വണ്‍പ്ലസ് വാച്ച്. ഇന്‍ബില്‍റ്റ് സെന്‍സറുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ജോഗിംഗ്, ഓട്ടം ഉള്‍പ്പെടെയുള്ള വര്‍ക്ക്ഔട്ടുകള്‍ ഓട്ടോമാറ്റിക്കായി തിരിച്ചറിയാന്‍ വാച്ചിന് കഴിയും.

എസ്പിഒ2 നിരീക്ഷിക്കുന്നതിനും മാനസിക പിരിമുറുക്കങ്ങള്‍ തിരിച്ചറിയുന്നതിനും ശ്വസന, അതിവേഗ ഹൃദയമിടിപ്പ് നിരക്ക് സംബന്ധിച്ച അലര്‍ട്ടുകള്‍ നല്‍കുന്നതിനും സെഡന്റെറി റിമൈന്‍ഡറുകള്‍ നല്‍കുന്നതിനും കഴിയുന്നതാണ് വണ്‍പ്ലസ് വാച്ച്. ‘വണ്‍പ്ലസ് ഹെല്‍ത്ത്’ ആപ്പ് ഉപയോഗിച്ച് ഈ എല്ലാ ഡാറ്റയും പരിശോധിക്കാം. ബ്ലൂടൂത്ത്, ജിപിഎസ് സപ്പോര്‍ട്ട് ലഭിച്ചതാണ് വണ്‍പ്ലസ് വാച്ച്. 5എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് സഹിതം ഐപി68 റേറ്റഡ് ബില്‍ഡ് സവിശേഷതയാണ്.

405 എംഎഎച്ച് ബാറ്ററിയാണ് വണ്‍പ്ലസ് വാച്ച് ഉപയോഗിക്കുന്നത്. ‘വാര്‍പ്പ് ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ഇരുപത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരാഴ്ച്ച ഉപയോഗിക്കാനുള്ള ബാറ്ററി ചാര്‍ജ് ലഭിക്കും. അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു പകല്‍ മുഴുവന്‍ ഉപയോഗിക്കാം.

Maintained By : Studio3