January 22, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ്-19 വന്നുപോയവര്‍ക്ക് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് ആവശ്യമില്ല

1 min read

ആദ്യ ഡോസ് തന്നെ രണ്ടാമത്തെ ഡോസിന്റെ ഫലം ഉണ്ടാക്കുന്നുവെന്ന് മൗണ്ട് സിനായിലെ ഗവേഷകര്‍

മുമ്പ് കോവിഡ്-19 വന്നവര്‍ക്ക് അംഗീകൃത വാക്‌സിനുകളുടെ ഒരു ഡോസിലൂടെ തന്നെ രോഗ പ്രതിരോധ ശേഷി ലഭി്ക്കുമെന്ന് പഠനം. രണ്ടാമത്തെ ഡോസിന്റെ ആവശ്യം ഒഴിവാക്കുന്നതിലൂടെ വാക്‌സിന്‍ ദൗര്‍ലഭ്യം ഒരു പരിധി വരെ ഇല്ലാതാക്കാമെന്നുമാണ് മൗണ്ട് സിനായില്‍ നിന്നുമുള്ള ഒരു പഠനം പറയുന്നത്. പൊതുജനാരോഗ്യ നയത്തില്‍ ഇത്തരത്തിലൊരു മാറ്റമുണ്ടായാല്‍ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാമെന്നും പഠനത്തിലെ കണ്ടെത്തലുകള്‍ വിശദീകരിച്ച് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

  വെരിറ്റാസ് ഫിനാന്‍സ് ഐപിഒ

കോവിഡ്-19ന് കാരണമാകുന്ന SARS-CoV-2 വൈറസ് പിടിപെട്ടത് മൂലം പ്രതിരോധ ശേഷി രൂപപ്പെട്ട വ്യക്തികളില്‍ വാക്‌സിന്റെ ആദ്യ ഡോസ് മൂലമുള്ള ആന്റിബോഡി പ്രവര്‍ത്തനം രണ്ടാമത്തെ ഡോസിന്റെയോ അതിനേക്കാള്‍ ഏറെയോ ഫലം ചെയ്യുമെന്നാണ് പഠനത്തിലൂടെ തങ്ങള്‍ തെളിയിച്ചതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകരില്‍ ഒരാളായ മൗണ്ട് സിനായിലെ ഐകാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ മൈക്രോ ബയോളഡി, മെഡിസിന്‍ വിഭാഗം പ്രഫസറായ വിവിയാന സിമോണ്‍ പറഞ്ഞു. അതിനാല്‍ നേരത്തേ കോവിഡ്-19 പിടിപെട്ടവര്‍ക്ക് പ്രതിരോധ ശേഷി നേടുന്നതിനായി വാക്‌സിന്റെ ഒരു ഡോസ് മതിയെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

  ഐടി മേഖലയുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ടാന്‍സാനിയന്‍ പ്രതിനിധി സംഘം

നേരത്തെ SARS-CoV-2 പ്രതിരോധ ശേഷി നേടിയതും അല്ലാത്തവരുമായ 109 പേരിലാണ് ഗവേഷക സംഘം പഠനം നടത്തിയത്. നേരത്തെ രോഗം വന്നുപോയവരില്‍ വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗത്തിനെതിരായ ആന്റിബോഡി രൂപപ്പെട്ടുവെന്ന് ഗവേഷകര്‍ കണ്ടെത്തി. മുമ്പ് രോഗം വരാത്ത വാക്‌സിന്‍ സ്വീകര്‍ത്താക്കളെ അപേക്ഷിച്ച് ഇവരില്‍ വാക്‌സിന്‍ കൂടുതല്‍ ഫലപ്രദമാണെന്നും ഗവേഷകര്‍ മനസിലാക്കി. രോഗം വന്നുപോയവര്‍ വാക്‌സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിക്കുമ്പോള്‍ പ്രതിരോധ ശേഷി മറ്റുള്ളവരെ അപേക്ഷിച്ച് പത്തിരട്ടിയിലധികമായി. മുമ്പ് കോവിഡ് പൊസിറ്റീവ് ആയവരില്‍ വാക്‌സിന്റെ ഒറ്റ ഡോസിലൂടെ തന്നെ വളരെ പെട്ടന്നുള്ള രോഗ പ്രതിരോധം രൂപപ്പെടുന്നുവെന്നും ഇവരില്‍ ആദ്യ ഡോസ് തന്നെ രണ്ടാമത്തെ ഡോസിന്റെ ഫലം ഉണ്ടാക്കുന്നുവെന്നുമാണ് ഈ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നതെന്ന് മറ്റൊരു ഗവേഷകനായ ഫ്‌ളോറിയന്‍ ക്രാമ്മര്‍ പറഞ്ഞു.

  ടെക്നോപാര്‍ക്ക് കമ്പനിക്ക് മികച്ച എഐ മാനേജ്മെന്‍റിനുള്ള ഐഎസ്ഒ 42001:2023
Maintained By : Studio3