Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്‍എസ്ഇയിലെ എസ്എംഇ കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടി കടന്നു

1 min read

കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ എന്‍എസ്ഇ എമര്‍ജ് പ്ലാറ്റ്ഫോമിലെ വിപണി മൂല്യം ഇതാദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നു. 2012-ല്‍ സ്ഥാപിതമായ ശേഷം എന്‍എസ്ഇ എസ്എംഇ പ്ലാറ്റ്ഫോം രാജ്യത്തെ വളരുന്ന ചെറുകിട, ഇടത്തരം കമ്പനികളുടെ സുസ്ഥിര വളര്‍ച്ച ത്വരിതപ്പെടുന്ന വിധത്തിലാണു പ്രവര്‍ത്തിക്കുന്നത്. നിലവില്‍ എന്‍എസ്ഇ എമര്‍ജ് പ്ലാറ്റ്ഫോമില്‍ 7800 കോടി രൂപയിലേറെ സമാഹരിച്ച് 397 കമ്പനികളാണ് ലിസ്റ്റു ചെയ്തിട്ടുള്ളത്. 2017-ല്‍ നിഫ്റ്റി എസ്എംഇ എമര്‍ജ് സൂചിക രൂപവല്‍ക്കരിക്കുകയും ചെയ്തു. 19 മേഖലകളില്‍ നിന്നുള്ള 166 കമ്പനികളാണ് നിലവില്‍ സൂചികയിലുളളത്. 2023 നവംബര്‍ വരെ 39.78 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്.

  പോളിക്യാബ് എക്സ്പേര്‍ട്ട്സ് ആപ്പ്
Maintained By : Studio3