November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇനി 5ജി ഫോണുകളുടെ കാലം

40,000 രൂപയില്‍ താഴെ വില വരുന്ന മികച്ച 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഏതെല്ലാമെന്ന് നോക്കാം  

ഇന്ത്യന്‍ വിപണിയില്‍ 5ജി കണക്റ്റിവിറ്റിയുള്ള നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ ലഭ്യമാണ്. വാണിജ്യാടിസ്ഥാനത്തില്‍ 5ജി നെറ്റ്‌വര്‍ക്ക് ഇപ്പോഴും ലഭ്യമല്ലെങ്കിലും 5ജി ഫോണുകള്‍ ഒന്നൊന്നായി അവതരിപ്പിക്കുകയാണ് വിവിധ ബ്രാന്‍ഡുകള്‍. 5ജി നെറ്റ്‌വര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതിന് ഇനിയും മാസങ്ങള്‍ എടുത്തേക്കും. നിങ്ങള്‍ പുതിയ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അത്തരം ഉപയോക്താക്കളെ സഹായിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇന്ത്യയില്‍ 40,000 രൂപയില്‍ താഴെ വില വരുന്ന മികച്ച 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഏതെല്ലാമെന്ന് നോക്കാം. വണ്‍പ്ലസ് 9ആര്‍ 5ജി, ഐക്യു 7 ലെജന്‍ഡ്, മി 11എക്സ് പ്രോ, ഓപ്പോ റെനോ5 പ്രോ 5ജി, റിയല്‍മി എക്സ്7 പ്രോ 5ജി എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

വണ്‍പ്ലസ് 9ആര്‍ 5ജി  

സ്മാര്‍ട്ട്ഫോണുകള്‍ക്കായി വേഗതയേറിയതും സുഗമവുമായ ചിപ്സെറ്റുകളിലൊന്നായ ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 870 എസ്ഒസിയാണ് വണ്‍പ്ലസ് 9ആര്‍ 5ജി ഫോണിന് കരുത്തേകുന്നത്. ഹാര്‍ഡ്കോര്‍, കാഷ്വല്‍ ഗെയിമര്‍മാര്‍ക്ക് വേണ്ടിയാണ് വണ്‍പ്ലസ് 9ആര്‍ 5ജി വികസിപ്പിച്ചത്. 240 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് നിരക്ക്, എക്സ് ആക്‌സിസ് ലീനിയര്‍ മോട്ടോര്‍, ഡോള്‍ബി ഓഡിയോ സഹിതം ഡുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, അത്യാധുനിക മള്‍ട്ടി ലെയര്‍ കൂളിംഗ് സിസ്റ്റം എന്നീ സവിശേഷതകള്‍ വണ്‍പ്ലസ് 9ആറിനെ എതിരാളികള്‍ക്കിടയില്‍ മികച്ച ഗെയിമിംഗ് സ്മാര്‍ട്ട്ഫോണാക്കി മാറ്റുന്നു. അള്‍ട്രാ സ്മൂത്ത് സ്‌ക്രോളിംഗ് അനുഭവം നല്‍കുന്നതാണ് 6.55 ഇഞ്ച് ഫ്‌ളൂയിഡ് അമോലെഡ് ഡിസ്‌പ്ലേ. 48 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 586 പ്രൈമറി സെന്‍സര്‍, 16 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, 5 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, പ്രത്യേക മോണോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് കാമറ സംവിധാനമാണ് പിറകില്‍ നല്‍കിയത്.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

ഐക്യു 7 ലെജന്‍ഡ്  

120 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക് സഹിതം 6.62 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണ് ഐക്യു 7 ലെജന്‍ഡ് സ്മാര്‍ട്ട്‌ഫോണിന് നല്‍കിയത്. ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 888 എസ്ഒസിയാണ് ഈ ഹാന്‍ഡ്സെറ്റിന് കരുത്തേകുന്നത്. 12 ജിബി വരെ റാം, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് നല്‍കി. ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കി ഐക്യു യുഐയിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 13 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 13 മെഗാപിക്‌സല്‍ പോര്‍ട്രെയ്റ്റ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനമാണ് പിറകില്‍ നല്‍കിയത്. വീഡിയോ കോളിംഗ്, സെല്‍ഫി ആവശ്യങ്ങള്‍ക്കായി മുന്നില്‍ 16 മെഗാപിക്‌സല്‍ സെന്‍സര്‍ നല്‍കി. 4,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 66 വാട്ട് ‘ഫ്‌ളാഷ് ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും.

മി 11എക്സ് പ്രോ  

92.61 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം സഹിതം 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി (1080, 2400 പിക്സല്‍) ഇ4 അമോലെഡ് ഡിസ്പ്ലേയാണ് നല്‍കിയത്. 120 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 360 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് നിരക്ക്, 1,300 നിറ്റ് പരമാവധി തെളിച്ചം, 50,00,000:1 കോണ്‍ട്രാസ്റ്റ് അനുപാതം, എച്ച്ഡിആര്‍10 പ്ലസ് സപ്പോര്‍ട്ട്, 107.6 ശതമാനം എന്‍ടിഎസ്‌സി കളര്‍ സ്പേസ് കവറേജ്, 100 ശതമാനം ഡിസിഐ പി3, എസ്ജിഎസ് ഐ കെയര്‍ സര്‍ട്ടിഫിക്കേഷന്‍ എന്നിവയാണ് ഡിസ്പ്ലേ സംബന്ധിച്ച മറ്റ് ഫീച്ചറുകള്‍. 108 മെഗാപിക്‌സല്‍ സാംസംഗ് എച്ച്എം2 സെന്‍സര്‍ ഉള്‍പ്പെടുന്നതാണ് പിറകിലെ കാമറ സംവിധാനം. സെല്‍ഫികള്‍ പകര്‍ത്തുന്നതിന് എഫ്/2.45 ലെന്‍സ് സഹിതം 20 മെഗാപിക്‌സല്‍ സെന്‍സര്‍ നല്‍കി.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ

5ജി, ഡുവല്‍ ബാന്‍ഡ് വൈഫൈ, വൈഫൈ 6, ബ്ലൂടൂത്ത് 5.2, ജിപിഎസ്, എ ജിപിഎസ്, നാവിക് സപ്പോര്‍ട്ട്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ഇ കോംപസ്, ആക്സെലറോമീറ്റര്‍, ജൈറോസ്‌കോപ്പ്, ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. 4,520 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 33 വാട്ട് അതിവേഗ ചാര്‍ജിംഗ്, 2.5 വാട്ട് വയേര്‍ഡ് റിവേഴ്‌സ് ചാര്‍ജിംഗ് എന്നിവ സപ്പോര്‍ട്ട് ചെയ്യും.

ഓപ്പോ റെനോ5 പ്രോ 5ജി  

6.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ലഭിച്ചതാണ് ഓപ്പോ റെനോ5 പ്രോ 5ജി. ഈ ഡിവൈസിന്റെ ഇടതുഭാഗത്തായി പഞ്ച് ഹോള്‍ നല്‍കി. 20:9 കാഴ്ച്ചാ അനുപാതം, 1080, 2400 പിക്സല്‍ റെസലൂഷന്‍, 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക് എന്നിവയാണ് ഡിസ്പ്ലേ സംബന്ധിച്ച മറ്റ് വിശേഷങ്ങള്‍. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ലഭിച്ചു. ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിന് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഫീച്ചറും ഉപയോഗിക്കാം. ഒക്റ്റാ കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 1000 പ്ലസ് പ്രോസസറാണ് കരുത്തേകുന്നത്. 8 ജിബി റാം, 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ലഭിച്ചു. വൈഫൈ 6, ബ്ലൂടൂത്ത് 5.1 എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. 4350 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 65 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

റിയല്‍മി എക്സ്7 പ്രോ 5ജി

ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കി റിയല്‍മി യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റിയല്‍മി എക്സ്7 പ്രോ 5ജി പ്രവര്‍ത്തിക്കുന്നത്. 120 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 240 ഹെര്‍ട്‌സ് വരെ ടച്ച് സാംപ്ലിംഗ് നിരക്ക്, 91.6 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം എന്നിവ സഹിതം 6.55 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് നല്‍കിയത്. 8 ജിബി റാം നല്‍കി. ഒക്റ്റാ കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 1000 പ്ലസ് എസ്ഒസിയാണ് കരുത്തേകുന്നത്. മാലി ജി77 ഗ്രാഫിക്‌സ് കൂടെ നല്‍കി.
എഫ്/1.8 ലെന്‍സ് സഹിതം 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.25 ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, എഫ്/2.0 ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ പോര്‍ട്രെയ്റ്റ് ലെന്‍സ്, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് കാമറ സംവിധാനമാണ് പിറകില്‍ നല്‍കിയത്. മുന്നില്‍ എഫ്/2.45 ലെന്‍സ് സഹിതം 32 മെഗാപിക്‌സല്‍ കാമറ ലഭിച്ചു. ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എന്‍എഫ്സി, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 65 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും.

Maintained By : Studio3