December 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗഡ്കരി പെട്രോളിയം മന്ത്രിയാകണം; കര്‍ഷകര്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണം

1 min read

ജനസംഖ്യാ വിസ്ഫോടനം നിയന്ത്രിക്കാന്‍ രാജ്യവ്യാപകമായി ഒരു നയം ആവശ്യം

ന്യൂഡെല്‍ഹി: കേന്ദ്ര റോഡ്, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പെട്രോളിയം മന്ത്രാലയത്തിന്‍റെ ചുമതല വഹിക്കണമെന്ന് കൂടുതല്‍ ഇന്ത്യാക്കാര്‍ ആഗ്രഹിക്കുന്നു. ഇന്ധനവില കുറയ്ക്കുന്നതിന് ഇതര ഇന്ധനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കണമെന്ന ഗഡ്കരിയുടെ പ്രസ്താവനയ്ക്ക് ശേഷം നടത്തിയ ഐഎഎന്‍എസ്-സിവോട്ടര്‍ ലൈവ് ന്യൂസ്ട്രാക്കര്‍ സര്‍വേയില്‍ ആണ് ഇക്കാര്യം വ്യക്തമായത്. 49.6 ശതമാനം ആള്‍ക്കാരാണ് അദ്ദേഹത്തിന് പെട്രോളിയം മന്ത്രാലയത്തിന്‍റെ അധിച്ചുമതല നല്‍കണമെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ 34.5 ശതമാനം പേര്‍ പുതുതായി നിയമിതനായ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് തന്‍റെ മികവ് തെളിയിക്കാന്‍ അവസരം കൊടുക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. രാജ്യത്തെ ഇന്ധന വില കുറയ്ക്കുന്നതിന് ഫലപ്രദമായി അദ്ദേഹം പ്രവര്‍ത്തിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ഗഡ്കരിക്ക് പെട്രോളിയം മന്ത്രാലയത്തിന്‍റെ അധിക ചുമതല നല്‍കണമോ എന്ന് ബാക്കിയുള്ളവര്‍ക്ക് ഉറപ്പില്ല.

സൗജന്യ വൈദ്യുതിയും മറ്റും വരുമാനത്തെ ബാധിക്കുന്നതിനാല്‍ അവശ്യസേവനങ്ങളെ തടസപ്പെടുത്തുന്നതായും ട്രാക്കര്‍ കണ്ടെത്തി. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ മുതല്‍ സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് വരെയുള്ള രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടി സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നാല്‍ സൗജന്യ വൈദ്യുതി നല്‍കാമെന്ന് വാഗ്ദാനം നല്‍കിക്കൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്നു. ഭൂരിഭാഗം ഇന്ത്യക്കാരും കരുതുന്നത് സൗജന്യ വൈദ്യുതി നല്‍കാമെന്ന വാഗ്ദാനം ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ വിജയിപ്പിക്കുന്ന ഒരു സൂത്രവാക്യമായി മാറി എന്നാണ്. സൗജന്യവൈദ്യുതി വാഗ്ദാനംതെരഞ്ഞെടുപ്പിനെ വിജയിപ്പിക്കുന്ന സൂത്രവാക്യമാണ് എന്ന് 50.2 ശതമാനം ആള്‍ക്കാരാണ് കരുതുന്നത്. എന്നാല്‍ ഈവാഗ്ദാനം കൊണ്ട് ഒരു പാര്‍ട്ടിക്കും വിജയിക്കാനാവില്ലെന്ന് 35.2ശതമാനം പേര്‍ കരുതുന്നു. ബാക്കിയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പില്ല.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

രസകരമെന്നുപറയട്ടെ, സൗജന്യമായി വൈദ്യതി നല്‍കുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കുന്നുവെന്നും അത് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന മറ്റ് അവശ്യ സേവനങ്ങളെ ബാധിക്കുന്നതായും ഭൂരിപക്ഷംപേരും കരുതുകയും ചെയ്യുന്നു. സൗജന്യ വൈദ്യുതി വിതരണം സംസ്ഥാനത്തിന്‍റെ വരുമാനത്തെ ബാധിക്കുകയും മറ്റ് അവശ്യ സേവനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്, ഐഎഎന്‍എസ്-സിവോട്ടര്‍ ലൈവ് ന്യൂസ്ട്രാക്കറില്‍ 50.9 ശതമാനം പേര്‍ “അതെ” എന്നാണ് മറുപടി നല്‍കിയത്. അതേസമയം 35.3 ശതമാനം പേര്‍ വൈദ്യുതി സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടു.

കര്‍ഷകര്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് സര്‍വേയില്‍ ഉയര്‍ന്ന മറ്റൊരു അഭിപ്രായം. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നം സിംഗ് ചാദുനിയുടെ നിര്‍ദേശം സംയൂക്ത് കിസാന്‍ മോര്‍ച്ച നിരസിച്ചിരുന്നു. ഇക്കാരണത്താലാണ് ഈ വിഷയത്തില്‍ സര്‍വേ നടത്തിയത്. സര്‍വേ ഡാറ്റ പ്രകാരം 54.3 ശതമാനം പേര്‍ പഞ്ചാബില്‍ കര്‍ഷകര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെന്ന് അഭിപ്രായപ്പെടുന്നു. 35.4 ശതമാനം പേര്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലൂടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കില്ലെന്നും അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന് സര്‍വേയില്‍ പങ്കെടുത്ത ബാക്കിയുള്ളവര്‍ക്ക് ഉറപ്പില്ല.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാന്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറെടുക്കുമ്പോള്‍, ജനസംഖ്യാ വിസ്ഫോടനം നിയന്ത്രിക്കാന്‍ രാജ്യവ്യാപകമായി ഒരു നയം ആവശ്യമാണെന്നാണ് ഭൂരിപക്ഷം ഇന്ത്യക്കാരുടെയും അഭിപ്രായം. സര്‍വേയില്‍ പ്രതികരിച്ചവരില്‍ 52.1 ശതമാനം അഭിപ്രായപ്പെട്ടത് രാജ്യത്തൊട്ടാകെയുള്ള ഒരു ജനസംഖ്യാനയം കൊണ്ടടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ്. 38ശതമാനം പേര്‍ അതിന്‍റെ ആവശ്യമില്ലെന്നും പറഞ്ഞു. കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ മാത്രം അങ്ങനെയുള്ള നിയമം അവതരിപ്പിച്ചാല്‍ മതി എന്നാണ് അവര്‍ പറയുന്നത്.

സര്‍വേയില്‍ അഭിമുഖം നടത്തിയവരില്‍ ശേഷിക്കുന്നവര്‍ക്ക് രാജ്യത്തൊട്ടാകെയുള്ള ജനസംഖ്യാ നിയന്ത്രണ നയത്തെക്കുറിച്ച് വ്യക്തമായ ഒരു അഭിപ്രായമില്ല.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിവിധ സംസ്ഥാന യൂണിറ്റുകള്‍ കലഹത്തില്‍ തുടരുകയാണ്, രാജ്യത്തിന്‍റെ മഹത്തായ പഴയ പാര്‍ട്ടിയുടെ ഉന്നത നേതൃത്വം പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ധാരാളം പേര്‍ കരുതുന്നു.പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകളിലെ കലഹങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം നിരന്തരം പരാജയപ്പെടുന്നുവെന്ന് 48.3 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍, 29.1 ശതമാനം പേര്‍ കോണ്‍ഗ്രസ് നേതൃത്വം എല്ലാ സംസ്ഥാന യൂണിറ്റുകളിലെയും പ്രശ്നങ്ങള്‍ വിജയകരമായി പരിഹരിക്കുന്നുവെന്ന് പറയുന്നു. അതേസമയം, 22.4 ശതമാനം പേര്‍ക്ക് ഈ വിഷയത്തില്‍ അഭിപ്രായമില്ല.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3