December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മിസൈല്‍ വിക്ഷേപണം പ്രകോപനമായി കരുതുന്നില്ല: ബൈഡന്‍

1 min read

യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനിഭ്യാസത്തിനു തൊട്ടുപിറകേയായിരുന്നു വിക്ഷേപണം

വാഷിംഗ്ടണ്‍: ഉത്തരകൊറിയ ഹ്രസ്വ-ദൂര മിസൈലുകള്‍ വിക്ഷേപിക്കുന്നത് പ്രകോപനമായി കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. യുഎന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ ലംഘിക്കാത്ത ബാലിസ്റ്റിക് ഇതര ക്രൂയിസ് മിസൈലുകള്‍ ഉത്തരകൊറിയ കഴിഞ്ഞ വാരാന്ത്യത്തില്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ബൈഡന്‍ അധികാരമേറ്റതിനുശേഷം ആദ്യമായാണ് പ്യോങ്യാങ് മിസൈല്‍ വിക്ഷേപണം നടത്തുന്നത്. പ്രതിരോധ ഉദ്യോഗസ്ഥര്‍ ഇതിനെ പതിവുപരിപാടി എന്നാണ് വിശേഷിപ്പിച്ചതെന്നും യുഎസ് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

സംയുക്ത സൈനികാഭ്യാസം നടത്തിയതിന് യുഎസിനെയും ദക്ഷിണ കൊറിയയെയും പ്യോങ്യാങ് വിമര്‍ശിച്ചതിന് ശേഷമാണ് അവര്‍ മിസൈല്‍ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ശ്രമം ബൈഡന്‍ ഭരണകൂടം തുടരുന്നതിനിടയിലും ഇത് സംഭവിക്കുന്നത് നയതന്ത്ര ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വിക്ഷേപണം യുഎസ് ഉദ്യോഗസ്ഥരും ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയവും പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഉത്തര കൊറിയയിലെ ഒഞ്ചോണില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് രണ്ട് ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.’ഒന്നും മാറിയിട്ടില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി’ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ബൈഡന്‍ പറഞ്ഞു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

പരീക്ഷണത്തെ പ്രകോപനമായി കണക്കാക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇല്ല, പ്രതിരോധ വകുപ്പിന്‍റെ അഭിപ്രായത്തില്‍ ഇത് പതിവുപോലെ സംഭവമാണ്.’ ഉത്തരകൊറിയയ്ക്കെതിരെ കര്‍ശന ഉപരോധം ഏര്‍പ്പെടുത്തിയ യുഎന്‍ സുരക്ഷാ സമിതിയുടെ പ്രമേയങ്ങള്‍ ബാലിസ്റ്റിക് മിസൈലുകള്‍ പോലുള്ള ഭീഷണിപ്പെടുത്തുന്ന ആയുധങ്ങള്‍ പ്രയോഗിക്കുന്നതില്‍ നിന്ന് പ്യോങ്യാങിനെ വിലക്കുന്നുണ്ട്.

പ്യോങ്യാങിന്‍റെ ഒരോ മിസൈലിന്‍റെ ഓരോ പരീക്ഷണവും അതിന്‍റെ സൈനിക കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുവെന്നത് സത്യമാണ്, അത് എല്ലായ്പ്പോഴും അന്താരാഷ്ട്ര സമൂഹത്തെ ആശങ്കപ്പെടുത്തുന്നു. എന്നാല്‍ ക്രൂയിസ് മിസൈല്‍ പരീക്ഷണങ്ങള്‍ യുഎന്‍ സുരക്ഷാ സമിതിയുടെ ഉപരോധത്തിന്‍റെ ലംഘനമല്ല. ബൈഡന്‍ ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ ഉത്തര കൊറിയയുടെ ആയുധപ്പുരയില്‍ ഇതിലും വലിയ ആയുധങ്ങളുണ്ട്. ഉത്തര കൊറിയ നയത്തെക്കുറിച്ച് ആസന്നമായ അവലോകനമാണ് പുതിയ വൈറ്റ് ഹൗസ് ടീമിന്‍റെയും സഖ്യകക്ഷികളുടെയും ഇപ്പോഴത്തെ ശ്രദ്ധ.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ മൂന്ന് ഉച്ചകോടികളും പ്യോങ്യാങിനെ കൂടുതല്‍ വലുതും മാരകവുമായ ആണവായുധ ശേഖരം വികസിപ്പിക്കുന്നതില്‍ നിന്ന് തടയുന്നതില്‍ പരാജയപ്പെട്ടു. അതിനാല്‍ പ്രസിഡന്‍റ് ബൈഡന്‍ ഈ ഏറ്റവും പുതിയ മിസൈല്‍ പരീക്ഷണം നല്ല കാരണത്താല്‍ ഒഴിവാക്കുകയാണ് – അതിനേക്കാള്‍ വലിയ വെല്ലുവിളി മുന്നിലുണ്ട്. ഏറ്റവും സാധാരണ സൈനിക നടപടിയായാണ് തങ്ങള്‍ ഈ നടപടിയെ പരിഗണിക്കുന്നതെന്ന് യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രത്യേകം പറഞ്ഞു. ഉത്തരകൊറിയയുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ആഴ്ചകളായി ശ്രമിക്കുന്നതായി യുഎസ് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ എന്നാല്‍ പ്രസിഡന്‍റ് ബൈഡന്‍ ഇപ്പോള്‍ അധികാരത്തിലാണെന്ന് പ്യോങ്യാങ് ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3