Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മിസൈല്‍ പരീക്ഷണവുമായി വീണ്ടും ഉത്തരകൊറിയ

1 min read

സിയോള്‍: മിസൈല്‍ പരീക്ഷണവുമായി വീണ്ടും ഉത്തരകൊറിയ. വ്യാഴാഴ്ച രണ്ട് ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകള്‍ കിഴക്കന്‍ കടലിലേക്ക് വിക്ഷേപിച്ചതായി ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് (ജെസിഎസ്) സ്ഥിരീകരിച്ചു. സൗത്ത് ഹാംയോങ് പ്രവിശ്യയിലെ നോര്‍ത്ത് ഹംജു പട്ടണത്തില്‍ നിന്ന് രാവിലെ 7.06 നും രാവിലെ 7.25 നും മിസൈലുകള്‍ വിക്ഷേപിച്ചതായും അവ 60 കിലോമീറ്റര്‍ ഉയരത്തില്‍ 450 കിലോമീറ്റര്‍ സഞ്ചരിച്ചതായും ജെസിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

2020 മാര്‍ച്ചിലാണ് ഉത്തരകൊറിയ അവസാനമായി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്.
ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പരീകഷണത്തിന് മേല്‍നോട്ടം വഹിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. അതേസമയം, വിക്ഷേപിച്ചത് ബാലിസ്റ്റിക് മിസൈലുകളാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹൈഡ് സുഗയും പറഞ്ഞു. ടോക്കിയോ ഈ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും സുഗ പറഞ്ഞു. പരീക്ഷണം ജപ്പാന്‍റെയും പ്രദേശത്തിന്‍റെയും സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും യുഎന്‍ സുരക്ഷാ സമിതിയുടെ പ്രമേയങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരാഴ്ചക്കിടെ ഇതി രണ്ടാം തവണയാണ് പ്യോങ്യാങ് മിസൈലുകള്‍ വിക്ഷേപിക്കുന്നത്. നേരത്തെ ഞായറാഴ്ച രണ്ട് ക്രൂയിസ് മിസൈലുകളുടെ പരീക്ഷണം അവര്‍ നടത്തിയിരുന്നു. അതിനെ യുഎസ് നിസാരവല്‍ക്കരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ പ്രകോപനംസൃഷ്ടിക്കുന്നതിനായി വീണ്ടും പരീക്ഷണം നടത്തിയത്. ഇക്കുറി ബാലിസ്റ്റിക് മിസൈലാണെന്ന പ്രത്യേകതയും ഉണ്ട്.

യുഎന്‍ പ്രമേയങ്ങളാല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുന്നതില്‍ നിന്ന് ഉത്തര കൊറിയയെ വിലക്കിയിട്ടുണ്ട്, കൂടാതെ ആണവായുധങ്ങള്‍ ഘടിപ്പിക്കാവുന്ന റോക്കറ്റുകള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് തടയുന്നതിന് കടുത്ത അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആയുധ പദ്ധതിയുടെ ഫലമായി ഏര്‍പ്പെടുത്തിയ ഉപരോധം ഉത്തര കൊറിയയുടെ സാമ്പത്തിക വികസനത്തെ തടസപ്പെടുത്തിയിട്ടുണ്ട്.

Maintained By : Studio3