Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

5ജി-യിലൂടെ വന്‍ തിരിച്ചുവരവിന് തയാറെടുത്ത് നോക്കിയ

ന്യൂഡെല്‍ഹി: നോക്കിയ ബ്രാന്‍ഡിലുള്ള മൊബൈല്‍ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, ഫീച്ചര്‍ ഫോണുകളുടെയും സ്മാര്‍ട്ട്ഫോണുകളുടെയും ഉല്‍പ്പാദനത്തിനുള്ള പ്രാദേശിക ശേഷി വളര്‍ത്തിയെടുക്കുന്നതിനായി ഇന്ത്യയില്‍ ആഭ്യന്തര കോണ്‍ട്രാക്ട് നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഡിക്സണ്‍, ലാവ ഇന്‍റര്‍നാഷണല്‍ തുടങ്ങിയവയുമായി അടുത്തിടെ കമ്പനി കരാറില്‍ എത്തിയിരുന്നു. കൂടുതല്‍ കരാറുകാരെ കണ്ടെത്തി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ 5 ജി സ്മാര്‍ട്ട്ഫോണുകള്‍ വിപുലമായ തോതില്‍ അവതരിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ വ്യാപകമായി തുടങ്ങിയ കാലത്ത് വിപണിയില്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന ബ്രാന്‍ഡാണ് നോക്കിയ.

‘ഒന്നിലധികം ഇ എം എസ് (ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സര്‍വീസസ്) പങ്കാളികളിലേക്ക്, പ്രധാനമായും ഇന്ത്യന്‍ കമ്പനികളിലേക്ക് കരാര്‍ വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി സാധ്യതകളും ഞങ്ങള്‍ വിലയിരുത്തുന്നു, “എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് സന്‍മീത് കൊച്ചാര്‍ പറയുന്നു. ആഭ്യന്തര ആവശ്യകതയും സോഴ്സിംഗ് കഴിവുകളും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ ഒരു പ്രധാന വിപണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  സാങ്കേതിക പുരോഗതി യുവാക്കള്‍ നേരിടുന്ന വെല്ലുവിളി: ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട് -2024

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ ഡാറ്റാ ട്രാഫിക് ഏകദേശം 60 മടങ്ങ് വര്‍ധിച്ചു, ഇത് ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും ഇന്നലെ പുറത്തിറക്കിയ നോക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തുടനീളം ഇതിനകം തന്നെ 20 ദശലക്ഷം സജീവ 5 ജി ഉപകരണങ്ങള്‍ ഉപയോഗത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

2020ല്‍ ഡാറ്റാ ട്രാഫിക് വാര്‍ഷികാടിസ്ഥാനത്തില്‍ 36 ശതമാനം വര്‍ദ്ധിച്ചു. 4 ജി ഡാറ്റാ ഉപഭോഗം ഉയര്‍ന്നതാണ് ഇതില്‍ മുഖ്യ പങ്കുവഹിച്ചത്. 4 ജി വരിക്കാര്‍ 700 ദശലക്ഷത്തിന് മുകളിലെത്തി. 2020 ല്‍ രാജ്യത്തുടനീളം ഉപയോഗിക്കപ്പെട്ട മൊത്തം ഡാറ്റാ ട്രാഫിക്കിന്‍റെ 99 ശതമാനവും 4 ജിയില്‍ മാത്രമാണെന്ന് ഗവേഷണം വ്യക്തമാക്കുന്നു.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍

ഇന്ത്യയിലെ ഡാറ്റാ ഉപഭോഗത്തിലെ അസാധാരണമായ വളര്‍ച്ച ബ്രോഡ്ബാന്‍ഡ് ആവശ്യകത ഇനിയും വര്‍ധിപ്പിക്കുമെന്ന് നോക്കിയ സീനിയര്‍ വൈസ് പ്രസിഡന്‍റും ഇന്ത്യ മാര്‍ക്കറ്റ് ഹെഡ് സഞ്ജയ് മാലിക് പ്രസ്താവനയില്‍ പറഞ്ഞു. പഠനമനുസരിച്ച്, 2020 ഡിസംബറില്‍ ഒരു ഉപയോക്താവിന്‍റെ ശരാശരി പ്രതിമാസ ഡാറ്റ ഉപയോഗം 13.5 ജിബിയിലെത്തി. ഡാറ്റാ വരിക്കാരുടെ എണ്ണത്തിലെ വര്‍ധനയും മൊബൈല്‍ വീഡിയോ ഉപഭോഗവും കാരണം ഡാറ്റാ ഉപഭോഗത്തില്‍ 20 ശതമാനത്തിലധികം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്.
ഗ്രാമീണ മേഖലകളില്‍ നിന്നുള്ള പുതിയ ഉപയോക്താക്കളും പ്രതിമാസ ഡാറ്റാ ഉപയോഗം വര്‍ദ്ധിക്കുന്നതിന് കാരണമായി. വിനോദത്തിന്‍റെയും ഉല്‍പാദനക്ഷമതയുടെയും പ്രാഥമിക ഉറവിടമായി മൊബൈല്‍ മാറി. ഒരു ശരാശരി ഇന്ത്യക്കാരന്‍ ദിവസേന ഏകദേശം 5 മണിക്കൂര്‍ ഒരു സ്മാര്‍ട്ട്ഫോണില്‍ ചെലവഴിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന തലമാണ്.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്
Maintained By : Studio3