February 12, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

6,000 എംഎഎച്ച് ബാറ്ററിയുമായി ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 5

1 min read

ന്യൂഡെല്‍ഹി: ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2 ജിബി റാം, 32 ജിബി സ്റ്റോറേജ് എന്ന ഏക വേരിയന്റിലാണ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. 7,199 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് വാങ്ങാം. ഈജിയന്‍ ബ്ലൂ, മൊറാണ്ടി ഗ്രീന്‍, ഒബ്‌സിഡിയന്‍ ബ്ലാക്ക്, 6 ഡിഗ്രി പര്‍പ്പിള്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് ഹോങ്കോംഗ് ആസ്ഥാനമായ ഇന്‍ഫിനിക്‌സ് ബ്രാന്‍ഡ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. മൈക്രോഎസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് 256 ജിബി വരെ വര്‍ധിപ്പിക്കാം.

2020 ഓഗസ്റ്റ് മാസത്തില്‍ ആഗോളതലത്തില്‍ ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 5 അരങ്ങേറിയിരുന്നു. ചില പ്രധാന വ്യത്യാസങ്ങളോടെയാണ് ഫോണ്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ബാറ്ററി ശേഷി, ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍, വലുപ്പം സംബന്ധിച്ച അളവുകള്‍ എന്നിവയാണ് മാറ്റങ്ങള്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 4 പുറത്തിറക്കിയിരുന്നു.

  സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി കണ്‍വേര്‍ഷന്‍ റിഗ് സാങ്കേതികവിദ്യ ന്യൂഡല്‍ഹി എയിംസില്‍

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണിന് 6.82 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് നല്‍കിയത്. ഡ്രോപ്പ് നോച്ച് ഡിസൈന്‍ ലഭിച്ചു. സ്‌ക്രീന്‍ ബോഡി അനുപാതം 90.66 ശതമാനമാണ്. 20:5:9 ആണ് കാഴ്ച്ച അനുപാതം. പരമാവധി ബ്രൈറ്റ്‌നസ് 440 നിറ്റ്‌സ്.

ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി25 എസ്ഒസിയാണ് കരുത്തേകുന്നത്. ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി. ഇന്‍ഫിനിക്‌സിന്റെ സ്വന്തം എക്‌സ്ഒഎസ് 7 യുഐ ഇതിനുമുകളില്‍ പ്രവര്‍ത്തിക്കും. 6,000 എംഎഎച്ച് ബാറ്ററി നല്‍കിയതിനാല്‍ അമ്പത് ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ സമയം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ 53 മണിക്കൂര്‍ വരെ 4ജി ടോക്ക്‌ടൈം ലഭിക്കും. 4ജി വിഒഎല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0 എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക് എന്നിവയിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ അണ്‍ലോക്ക് ചെയ്യാം.

  ട്രൈബല്‍ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിനു വേദിയായി ടെക്നോപാര്‍ക്ക്

13 മെഗാപിക്‌സല്‍ ഇരട്ട എഐ കാമറകള്‍ പിറകില്‍ നല്‍കി. ക്വാഡ് എല്‍ഇഡി ഫ്‌ളാഷ് സവിശേഷതയാണ്. മുന്നില്‍ എല്‍ഇഡി ഫ്‌ളാഷ് സഹിതം 8 മെഗാപിക്‌സല്‍ കാമറ ലഭിച്ചു. പോര്‍ട്രെയ്റ്റ്, വൈഡ് സെല്‍ഫി മോഡുകള്‍ എന്നീ ഫീച്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് സെല്‍ഫി കാമറ.

Maintained By : Studio3