Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് നീട്ടിവെക്കണമെന്ന് ഗഡ്കരിയും

1 min read

ന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങളില്‍ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കുന്നത് 2022 ജൂണ്‍ വരെ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത, എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന് കത്ത് നല്‍കി. രത്ന-ജ്വല്ലറി മേഖലയുടെ പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യം കണക്കിലെടുത്താണ് ഗഡ്കരിയുടെ നടപടി.

നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഈ മേഖലയുടെ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ ഹാള്‍മാര്‍ക്കിംഗ് നിബന്ധന മുന്‍നിശ്ചയ പ്രകാരം നടപ്പാക്കുന്നത് വ്യവസായികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഗഡ്കരി പറഞ്ഞു.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

കോവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച ഒരു മേഖലയാണ് രത്ന, സ്വര്‍ണാഭരണ മേഖല. അതില്‍ നിന്നുള്ള വീണ്ടെടുപ്പിന്‍റെ ഘട്ടത്തില്‍ പുതിയ നിബന്ധന പാലിക്കുന്നതിനുള്ള പ്രതിസന്ധി ഈ വ്യാവസായിക മേഖലയെ തളര്‍ത്തും. ബിഐഎസ് ഉള്‍പ്പടെ ഇതുമായി ബന്ധപ്പെട്ട സംവിധാനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കൂടി നയരൂപീകരണത്തില്‍ കണക്കിലെടുക്കണമെന്ന് ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമെസ്റ്റിക് കൗണ്‍സില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കാനാണ് പിയുഷ് ഗോയലിനോട് ഗഡ്കരി ആവശ്യപ്പെട്ടിട്ടുള്ളത്.

Maintained By : Studio3