Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഇറ്റാലിയൻ കലാപ്രദർശനം അവതരിപ്പിക്കുന്നു

1 min read

മുംബൈ: ടോയ്‌ലറ്റ് പേപ്പറിന്റെ  ‘റൺ ആസ് സ്ലോ ആസ് യൂ കാൻ’ ( RUN AS SLOW AS YOU CAN) എന്ന കലാപ്രദര്ശനത്തിന്റെ ഇന്ത്യയിലെ അരങ്ങേറ്റം ഒരുക്കി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ. കൾച്ചറൽ സെന്ററിന്റെ വിഷ്വൽ ആർട്ട് സ്പേസായ ആർട്ട് ഹൗസിൽ ജൂലൈ 22 ശനിയാഴ്ച പ്രദർശനം ആരംഭിക്കും. ഒക്ടോബർ 22 വരെ പ്രദർശനം തുടരും.  ഉദ്‌ഘാടനവേളയിൽ ഒരുക്കിയ   ‘സംഗം/കോൺഫ്ലുവെൻസ്’ ദൃശ്യകലാ പ്രദർശനത്തിന്റെ വിജയത്തിന് ശേഷം  കൾച്ചറൽ സെന്റർ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഷോയാണിത്. 2010- ൽ മൗറിസിയോ കാറ്റെലാനും പിയർപോളോ ഫെരാരിയും ചേർന്ന് സ്ഥാപിച്ച പ്രശസ്ത ഇറ്റാലിയൻ ക്രിയേറ്റീവ് സ്റ്റുഡിയോയുടെയും ദൃശ്യ അധിഷ്‌ഠിത മാസികയായ ‘ടോയ്‌ലെറ്റ്‌പേപ്പറി’ നിർമിതിയാണ്  ഈ പ്രദർശനം. ട്രയാഡിക്കിന്റെ മഫാൽഡ മില്ലിസും റോയ സാക്‌സും ചേർന്ന് ക്യൂറേറ്റ് ചെയ്‌ത ടോയ്‌ലെറ്റ് പേപ്പറിന്റെ ഇന്ത്യയിലെ അരങ്ങേറ്റവും ഏറ്റവും വലിയ പ്രദര്ശനവുമാണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഒരുക്കുന്നത്.

  എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനവുമായി ഐസിഐസിഐ

സർറിയലിസ്റ്റ് സമീപനമുള്ള വാണിജ്യ ഫോട്ടോഗ്രാഫി അധിഷ്തിതമായ നിർമിതിയാണ്  ‘റൺ ആസ് സ്ലോ ആസ് യൂ കാൻ’. നാല് അധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പ്രദർശനം അനുദിനം വികസിച്ചുവരുന്ന ഒരു വെർച്വൽ ലോകത്ത് മനുഷ്യരുടെ നിലനിൽപ്പിനെയും ഇടപഴകലിനെയും വെല്ലുവിളിക്കുന്നു. “ഇന്ത്യയിലെ ഏറ്റവും മികച്ചത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനും ലോകത്തിലെ ഏറ്റവും മികച്ചത് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനും സമർപ്പിതരായ ഒരു സ്ഥാപനം എന്ന നിലയിൽ രസകരമായ ഈ ഷോ ആദ്യമായി നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ” – ഇഷ അംബാനി പറഞ്ഞു.

കലയെ എല്ലാവർക്കും  പ്രാപ്യമാക്കുന്നതിനുള്ള കൾച്ചറൽ സെന്ററിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി കലാ വിദ്യാർത്ഥികൾക്കും 7 വയസ്സിന് താഴെയുള്ള കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പ്രവേശനം സൗജന്യമായിരിക്കും. ആർട്ട് ഹൗസ്, കുട്ടികൾക്കും കുടുംബത്തിനും പങ്കെടുക്കാവുന്ന ശിൽപശാലകൾ, ക്യൂറേറ്റഡ് വാക്ക് ത്രൂകൾ, കലാകാരന്മാരുടെ സംവാദങ്ങൾ, സ്ക്രീനിംഗുകൾ എന്നിവ ഉൾപ്പെടുന്ന പ്രതിവാര സലൂണുകൾ ഉൾപ്പെടെ, സർഗ്ഗാത്മകതയെ പ്രചോദിപ്പിക്കുന്നതിനും കലകളിൽ താൽപ്പര്യം വളർത്തുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ള സന്ദർശക പ്രോഗ്രാമുകളും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കുന്നു.

‘റൺ ആസ് സ്ലോ ആസ് യൂ കാൻ’ എന്ന ഷോ ക്യൂറേറ്റ് ചെയ്തത് മഫൽഡ മില്ലിസ്, റോയ സാക്‌സ് എന്നിവരാണ്. എലിസബത്ത് ഈഡൽമാനാണ് എക്‌സിക്യൂട്ടീവ് പ്രൊഡക്ഷൻ. ക്രിയേറ്റീവ് പ്രൊഡക്ഷൻ അന്റോണിയ ജോലെസ്. ബ്രിഗോലിൻ ബസേറ സ്റ്റുഡിയോയാണ് പ്രദർശനം രൂപകൽപ്പന ചെയ്തത്. പ്രൊജക്‌റ്റ് ഡയറക്‌ടർ സെബാസ്റ്റ്യാനോ മാസ്‌ട്രോനിയും അക്കൗണ്ട് ഡയറക്‌ടർ സ്‌റ്റെഫാനിയ ബിലിയാറ്റോയുമാണ്.

Maintained By : Studio3