October 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജനങ്ങളുടെ പോഷക, ആരോഗ്യ നിലവാരം കണ്ടെത്തുന്നതിനുള്ള ദേശീയതല ഇ-സര്‍വ്വേ ആരംഭിച്ചു

1 min read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോമുകള്‍ പൂരിപ്പിച്ച് ജനങ്ങള്‍ സ്വമേധയാ സര്‍വ്വേയുടെ ഭാഗമാകണമെന്ന് ഐസിഎംആര്‍-നിന്‍ അധികാരികള്‍ ആവശ്യപ്പെട്ടു

ഹൈദരാബാദ്: ഭക്ഷണ നിലവാരം, ശീലങ്ങള്‍, ആരോഗ്യ സൂചികകള്‍ എന്നീ വിവരങ്ങളിലൂടെ രാജ്യത്തെ ജനങ്ങളുടെ പോഷക, ആരോഗ്യ നിലവാരം കണ്ടെത്തുന്നതിനുള്ള ഓണ്‍ലൈന്‍ ഇ-സര്‍വ്വേയ്ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ (നിന്‍) തുടക്കമിട്ടു. എല്ലാ പ്രായക്കാരും നിന്‍ വെബ്‌സൈറ്റിലെത്തി ആവശ്യമായ വിവരങ്ങള്‍ നല്‍കി ലളിതമായ ഈ ഇ-സര്‍വ്വേയില്‍ പങ്കെടുക്കണമെന്ന് ഐസിഎംആറും നിനും ജനങ്ങളോട് ആവശ്യപ്പെട്ടു.

  സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരവും

കാര്‍ഷികോല്‍പ്പാദനം, ഭക്ഷ്യോല്‍പ്പാദനം, ഭക്ഷണങ്ങളുടെ-ലഭ്യത,പ്രാപ്യത, ഉപഭോഗം എന്നിവയിലുണ്ടായ മാറ്റം കണക്കിലെടുത്ത് ഭക്ഷണക്രമത്തിലും അതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളിലും മാറ്റമുണ്ടായിരിക്കാമെന്നാണ് നിന്‍ പറയുന്നത്. ജനങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ തോത്, പോഷണം, ആരോഗ്യനിലവാരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സമകാലികമാണെങ്കില്‍ മാത്രമേ നയ രൂപകര്‍ത്താക്കള്‍ക്കും നടപ്പിലാക്കുന്നവര്‍ക്കും വികസന പങ്കാളികള്‍ക്കും പോഷക, ആരോഗ്യ പരിരക്ഷണ പദ്ധതികള്‍ പരിഷ്‌കരിക്കാനും പുനര്‍രൂപീകരിക്കാനും സാധിക്കുകയുള്ളുവെന്ന് ഐസിഎംആര്‍-നിന്‍ ഡയറക്ടര്‍ ഡോ.ഹേമലത ആര്‍ പറഞ്ഞു. ഇ-സര്‍വ്വേ എന്ന പരീക്ഷണത്തിലൂടെ വിവരങ്ങളുടെ ഈ വിടവ് നികത്താനാകുമെന്നാണ് കരുതുന്നതെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024

രണ്ട് തരത്തിലുള്ള ഇ-സര്‍വ്വേ ഫോമുകളാണ് നിന്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഒന്ന് പതിനെട്ട് വയസിന് മുകളിലുള്ള പ്രായപൂര്‍ത്തിയായവര്‍ക്കുള്ളതാണ്. ഇതില്‍ പോഷക നിലവാരം, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്, തവണ തുടങ്ങിയ വിവരങ്ങള്‍ സ്വന്തമായാണ് പൂരിപ്പിക്കേണ്ടത്. അടുത്തത് രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ളത്. കുട്ടികളുടെ ഭക്ഷണ വിവരങ്ങളാണ് ഇതില്‍ നല്‍കേണ്ടത്. ഇ-സര്‍വ്വേ ഫോമുകള്‍ പൂരിപ്പിച്ച് കഴിഞ്ഞാല്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരമുള്ള വ്യക്തികളുടെ പോഷക നിലവാരം സ്‌ക്രീനില്‍ കാണാനാകും.

Maintained By : Studio3