September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ സ്‌കോഡ ഒക്ടാവിയ ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങി  

ഔറംഗാബാദ് പ്ലാന്റിലാണ് ഉല്‍പ്പാദനം. ഈ മാസം അവസാനത്തോടെ വിപണിയില്‍ അവതരിപ്പിക്കും  

മുംബൈ: 2021 സ്‌കോഡ ഒക്ടാവിയ സെഡാന്‍ ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് പ്ലാന്റിലാണ് ഉല്‍പ്പാദനം. ഈ മാസം അവസാനത്തോടെ വിപണിയില്‍ അവതരിപ്പിക്കും. മെയ് അവസാനത്തോടെ ഡെലിവറി ആരംഭിക്കും. നാലാം തലമുറ സ്‌കോഡ ഒക്ടാവിയ സെഡാനാണ് വരുന്നത്. മെച്ചപ്പെട്ട സ്റ്റൈലിംഗ്, കൂടുതല്‍ ഫീച്ചറുകള്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എന്നിവയോടെയാണ് പുതിയ ഒക്ടാവിയ വിപണിയിലെത്തുന്നത്. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ നീളം, വീതി എന്നിവ യഥാക്രമം 19 എംഎം, 15 എംഎം വര്‍ധിക്കും.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

തലമുറ മാറ്റത്തോടെ, 143 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിച്ചിരുന്ന 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് പുതിയ ഒക്ടാവിയ ഉപേക്ഷിക്കുന്നത്. പകരം 2.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കും. എന്‍ജിനുമായി 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കും. ഇതേ പവര്‍ട്രെയ്‌നാണ് സ്‌കോഡ സൂപ്പര്‍ബില്‍ ജോലി ചെയ്യുന്നത്.

ഡുവല്‍ ടോണ്‍ തീം സഹിതം ഓള്‍ ന്യൂ ഇന്റീരിയര്‍ ലേഔട്ട് നല്‍കി. പുതിയ ഡാഷ്‌ബോര്‍ഡ്, പുതിയ 2 സ്‌പോക്ക് സ്റ്റിയറിംഗ് വളയം എന്നിവ ലഭിക്കും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സഹിതം പുതുതായി 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സ്‌കോഡയുടെ സ്മാര്‍ട്ട്‌ലിങ്ക് പ്ലസ്, ഇ സിം സഹിതം കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ എന്നിവ ഉണ്ടായിരിക്കും. പുതുതായി 10.25 ഇഞ്ച് വര്‍ച്ച്വല്‍ കോക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ സവിശേഷതയായിരിക്കും.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

പുതിയ സൂപ്പര്‍ബ്, സ്‌കാല ഹാച്ച്ബാക്ക് എന്നിവയുടെ അതേ ഡിസൈന്‍ ഭാഷ പ്രയോഗിക്കും. ഷാര്‍പ്പ് ഡിസൈന്‍ ലഭിച്ച സ്പ്ലിറ്റ് ഹെഡ്‌ലാംപുകള്‍, ചുറ്റിലും ക്രോം സഹിതം സവിശേഷ ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത 17 ഇഞ്ച് അലോയ് വീലുകള്‍, പുതിയ സ്പ്ലിറ്റ് എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, ചെരിഞ്ഞിറങ്ങുന്ന റൂഫ്‌ലൈന്‍ എന്നിവ കാണാന്‍ കഴിയും.

എട്ട് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ സുരക്ഷാ ഫീച്ചറുകളായിരിക്കും. പുതിയ ഒക്ടാവിയ സെഡാന്റെ എക്‌സ് ഷോറൂം വില 18 ലക്ഷം മുതല്‍ 24 ലക്ഷം രൂപ വരെ പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായ് ഇലാന്‍ട്രയാണ് എതിരാളി.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ
Maintained By : Studio3