December 26, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ സഫാരി പ്രീ ബുക്കിംഗ് ഫെബ്രുവരി 4 മുതൽ

1 min read

ആറ് വേരിയന്റുകളിലും മൂന്ന് കളര്‍ ഓപ്ഷനുകളിലും മൂന്നുനിര സീറ്റുകളോടുകൂടിയ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ പതാകവാഹക എസ്‌യുവി ലഭിക്കും

പുതിയ ടാറ്റ സഫാരി എസ്‌യുവി ഔദ്യോഗികമായി അനാവരണം ചെയ്തു. എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, എക്‌സ്ടി പ്ലസ്, എക്‌സ് സെഡ്, എക്‌സ് സെഡ് പ്ലസ് എന്നീ ആറ് വേരിയന്റുകളിലും റൊയാല്‍ ബ്ലൂ, ഓര്‍ക്കസ് വൈറ്റ്, ഡേടോണ ഗ്രേ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലും മൂന്നുനിര സീറ്റുകളോടുകൂടിയ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ പതാകവാഹക എസ്‌യുവി ലഭിക്കും. ഫെബ്രുവരി നാലിന് പ്രീ ബുക്കിംഗ് ആരംഭിക്കും. സഫാരി എന്ന ബ്രാന്‍ഡ് നാമം ടാറ്റ മോട്ടോഴ്‌സ് ഇപ്പോള്‍ പുനരുജ്ജീവിപ്പിച്ചതാണ്. അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കും. എംജി ഹെക്ടര്‍ പ്ലസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര എക്‌സ് യുവി 500 എന്നിവയാണ് എതിരാളികള്‍.

  വസന്തോത്സവത്തിന് കനകക്കുന്നില്‍ തുടക്കം

സ്‌റ്റെപ്പ് അപ്പ് റൂഫ്, ചെരിഞ്ഞ റിയര്‍ ക്വാര്‍ട്ടര്‍ ഗ്ലാസ് എന്നിവ പഴയ സഫാരിയെ ഓര്‍മിപ്പിക്കുന്നതാണ്. ആകെയുള്ള രൂപകല്‍പ്പന ടാറ്റ ഹാരിയറില്‍നിന്ന് കടമെടുത്തു. മിന്നിത്തിളങ്ങുന്നതാണ് മുന്നിലെ ഗ്രില്‍. ഇരുവശങ്ങളിലുമായി എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ നല്‍കി. പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റ് യൂണിറ്റുകള്‍, ഫോഗ് ലാംപുകള്‍ എന്നിവ ബംപറിലാണ്. താഴെ വെള്ളി നിറത്തിലുള്ള ബാഷ് പ്ലേറ്റ് സഹിതം കറുത്ത ക്ലാഡിംഗ് കാണാം. ഫ്‌ളെയേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റും പ്ലാസ്റ്റിക് ക്ലാഡിംഗ് നല്‍കി. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് പുതിയ സഫാരി ഓടുന്നത്. പിന്‍ഭാഗം ടാറ്റ ഹാരിയറുമായി സാമ്യമുള്ളതാണ്. സ്ലീക്ക് സ്പ്ലിറ്റ് ടെയ്ല്‍ ലാംപുകളെ ഗ്ലോസ് ബ്ലാക്ക് ബെല്‍റ്റ് ബന്ധിപ്പിക്കുന്നു. ബൂട്ടിലാണ് നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചത്. ‘സഫാരി’ ബാഡ്ജ് കാണാം.

  ടാറ്റ എഐഎ മൾട്ടികാപ് ഓപ്പർച്ചുനിറ്റീസ് ഫണ്ട്

ഒയ്സ്റ്റര്‍ വൈറ്റ്, ആഷ് വുഡ് കളര്‍ തീം നല്‍കിയതാണ് കാബിന്‍. എസി വെന്റുകള്‍, കണ്‍ട്രോള്‍ ബട്ടണുകള്‍ എന്നിവ സഹിതം മധ്യത്തിലായി 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി. 7 ഇഞ്ച് ടിഎഫ്ടി ഡ്രൈവര്‍ ഡിസ്‌പ്ലേ, പനോരമിക് സണ്‍റൂഫ്, മൂഡ് ലൈറ്റിംഗ്, ജെബിഎല്‍ സ്റ്റീരിയോ സിസ്റ്റം എന്നിവ മറ്റ് സവിശേഷതകളാണ്. മധ്യ നിരയില്‍ ആറ്, ഏഴ് സീറ്റ് ക്രമീകരണങ്ങളില്‍ ടാറ്റ സഫാരി ലഭിക്കും. യഥാക്രമം രണ്ട് ക്യാപ്റ്റന്‍ സീറ്റുകള്‍, ബെഞ്ച് സീറ്റ് എന്നിവ നല്‍കും. മൂന്നാം നിരയില്‍ ബെഞ്ച് സീറ്റ് ആയിരിക്കും. ഓട്ടോ ഹോള്‍ഡ് ഫംഗ്ഷന്‍ സഹിതം ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് മറ്റൊരു സവിശേഷതയാണ്.

ആറ് എയര്‍ബാഗുകള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഐസോഫിക്‌സ് ആങ്കറേജ് പോയന്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍. വെഹിക്കിള്‍ ഡയഗ്‌നോസിസ്, ഓവര്‍ ദ എയര്‍ അപ്‌ഡേറ്റുകള്‍, ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍, ഗെയിമിഫിക്കേഷന്‍ എന്നിവ ലഭിക്കുന്നതിന് ‘ഐറ’ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ നല്‍കി.

  സർഗാലയ കലാ-കരകൗശലമേള ഡിസംബർ 23 മുതൽ

2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് പുതിയ ടാറ്റ സഫാരി ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 168 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. മുന്‍ ചക്രങ്ങളിലേക്കാണ് കരുത്ത് കൈമാറുന്നത്. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഇക്കോ, സിറ്റി, പ്രോ എന്നിവയാണ് മൂന്ന് ഡ്രൈവിംഗ് മോഡുകള്‍. നോര്‍മല്‍, വെറ്റ്, റഫ് എന്നീ ഇഎസ്പി അധിഷ്ഠിത ടെറെയ്ന്‍ മോഡുകള്‍ ലഭ്യമാണ്.

 

Maintained By : Studio3