അടുത്ത ഞായറാഴ്ച നെഫ്റ്റ് ഇടപാടുകള്‍ മുടങ്ങും
1 min readന്യൂഡെല്‍ഹി:മെയ് 23 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിവരെ നെഫ്റ്റ് മാര്‍ഗത്തിലൂടെയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ മുടങ്ങുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നെഫ്റ്റ് സിസ്റ്റം നവീകരിക്കുന്നതു കാരണം ശനിയാഴ്ച അര്‍ധ രാത്രി മുതല്‍ തന്നെ പണമിടപാടുകള്‍ തടസപ്പെടും. പക്ഷേ, ഈ സമയത്തും ആര്‍ടിജിഎസ് സംവിധാനം പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും കേന്ദ്ര ബാങ്ക് അറിയിച്ചിട്ടുണ്ട്.
ആര്‍ടിജിഎസ് സംവിധാനത്തില്‍ സമാനമായ സാങ്കേതിക നവീകരണം ഏപ്രില്‍ 18 ന് പൂര്‍ത്തിയാക്കിയിരുന്നു.
‘നെഫ്റ്റ് സംവിധാനത്തിന്‍റെ പ്രകടനവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നെഫ്റ്റിന്‍റെ സാങ്കേതിക നവീകരണംമെയ് 22 ന് ബിസിനസ്സ് അവസാനിച്ചതിന് ശേഷം ഷെഡ്യൂള്‍ ചെയ്യുന്നു. അതനുസരിച്ച്, മേയ് 23 ഞായറാഴ്ച, 00:01 മണിക്കൂര്‍ മുതല്‍ 14:00 മണിക്കൂര്‍ വരെ നെഫ്റ്റ് സേവനം ലഭ്യമാകില്ല.”
റിസര്‍വ് ബാങ്ക് ബാങ്കുകളിലേക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.
കോവിഡ് കാലത്ത് രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് വരുന്നതും പ്രകടമാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിതവും കാര്യക്ഷമവും തടസങ്ങളില്ലാത്തതുമായ പണമിടപാടുകള്‍ സാധ്യമാകുന്നതിന് സാങ്കേതികമായ പുതുക്കലുകള്‍ ആവശ്യമാണെന്നാണ് റിസര്‍വ് ബാങ്ക് കരുതുന്നത്.