October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എപ്രില്‍- ജൂണ്‍ എന്‍ബിഎഫ്സികളുടെ വായ്പാ വിതരണം 50-60 % കുറവ് നേരിടും: ഐസിആര്‍എ

1 min read

ഈ വര്‍ഷത്തിന്‍റെ അവസാനത്തോടെ എന്‍ബിഎഫ്സി മേഖലയില്‍ ആരോഗ്യകരമായ പുനരുജ്ജീവനം പ്രതീക്ഷിക്കാം

ന്യൂഡെല്‍ഹി: കോവിഡ് -19 മഹാമാരിയുടെ വ്യാപനം തടയുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ വിതരണത്തെ കാര്യമായി ബാധിച്ചതായി വിലയിരുത്തല്‍. എന്‍ബിഎഫ്സികളുടെ വായ്പാ വിതരണം ഏപ്രില്‍-ജൂണ്‍ കാലയളഴില്‍ 50-60 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് റേറ്റിംഗ് ഏജന്‍സി ഐസിആര്‍എ നിരീക്ഷിക്കുന്നു.

ഈ വര്‍ഷത്തിന്‍റെ അവസാനത്തോടെ എന്‍ബിഎഫ്സി മേഖലയില്‍ ആരോഗ്യകരമായ പുനരുജ്ജീവനം പ്രതീക്ഷിക്കാമെന്നും ഐസിആര്‍എ-യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖല കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ (എയുഎം) വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 7-9 ശതമാനം ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ താഴ്ന്ന അടിത്തറയും 6-8 ശതമാനം വായ്പാ വളര്‍ച്ച പ്രതീക്ഷിക്കുന്നതുമാണ് ഉയര്‍ന്ന എയുഎം വളര്‍ച്ചാ നിഗമനത്തെ പിന്തുണയ്ക്കുന്നത്.

  ദുല്‍ഖര്‍ സല്‍മാന്‍ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ബ്രാന്‍ഡ് അംബാസ അംബാസിഡർ

നിഷ്ക്രിയ ആസ്തികളില്‍ (എന്‍പിഎ) 50-100 ബേസിസ് പോയിന്‍റെ വര്‍ധനയുണ്ടാകുന്നതിന്‍റെ ഫലമായി ആസ്തി ഗുണനിലവാരം കൂടുതല്‍ സമ്മര്‍ദ്ദം പ്രകടമാക്കുമെന്ന് റേറ്റിംഗ് ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. അവസാന സാമ്പത്തികവര്‍ഷം പോലെ തന്നെ എഴുതിത്തള്ളലുകള്‍ ഉയര്‍ന്നതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രവര്‍ത്തന പരിതസ്ഥിതിയില്‍ ദീര്‍ഘകാലമായുള്ള സമ്മര്‍ദ്ദവും വായ്പ മൊറട്ടോറിയം പോലുള്ള നടപടികളുടെ അപര്യാപ്തതയും മൂലം വായ്പാ പുനഃക്രമീകരണം ആവശ്യം ഈ സാമ്പത്തിക വര്‍ഷം ഉയരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ആറുമാസത്തെ (മാര്‍ച്ച്-ഓഗസ്റ്റ് 2020) മൊറട്ടോറിയം നല്‍കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വായ്പാ പുനഃക്രമീകരണം ഈ മേഖലയിലെ എയുഎമ്മിന്‍റെ 1.5 ശതമാനമായിരുന്നു.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

എന്‍ബിഎഫ്സികളുടെ വായ്പാ വിതരണത്തില്‍ 30 ശതമാനവും റിയല്‍ എസ്റ്റേറ്റ്, വ്യക്തിഗത വായ്പ, മൈക്രോഫിനാന്‍സ്, എംഎസ്എംഇകള്‍ തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്ന വിഭാഗങ്ങളിലാണെന്ന് കരുതുന്നതായി ഐസിആര്‍എ-യിലെ ധനകാര്യക മേഖലാ റേറ്റിംഗ് വൈസ് പ്രസിഡന്‍റ് എം കാര്‍ത്തിക് പറയുന്നു. വാണിജ്യ വാഹനം, പാസഞ്ചര്‍ വെഹിക്കിള്‍ തുടങ്ങിയ മേഖലകളെയും മഹാമാരി കാര്യമായി ബാധിച്ചതിനാല്‍ ഇപ്പോള്‍ അപകട സാധ്യതയുള്ള വായ്പാ മേഖലകളായാണ് പരിഗണിക്കുന്നത്.

Maintained By : Studio3