Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നാസ്കോം അധ്യക്ഷനായി കൃഷ്ണൻ രാമാനുജം ചുമതലയേറ്റു

1 min read

കൊച്ചി: നാസ്കോമിന്‍റെ 2022-23 വർഷത്തെ ചെയർ പേഴ്സൺ ആയി കൃഷ്ണൻ രാമാനുജം ചുമതലയേറ്റു. ടാറ്റ കൺസൾട്ടൻസി സർവീസസിന്‍റെ എന്‍റർപ്രൈസസ് ഗ്രോത്ത് ബിസിനസ് പ്രസിഡന്‍റ് ആണ് അദ്ദേഹം. 2021-22 വർഷം സംഘടനയുടെ വൈസ് ചെയർമാൻ ആയിരുന്നു. രാജ്യത്തെ സാങ്കേതിക വിദ്യാ മേഖലയിലെ സ്ഥാപനങ്ങളുടെ ചേംബർ ഓഫ് കൊമേഴ്സ് ആണ് നാസ്കോം എന്ന് അറിയപ്പെടുന്ന നാഷണല്‍ അസോസിയേഷൻ ഓഫ് സോഫ്റ്റ് വെയർ ആന്‍റ് സർവീസസ് കമ്പനീസ്. 3000- ലെറെ അംഗ കമ്പനികൾ നാസ്കോമിലുണ്ട്. വളർച്ച ത്വരിതപ്പെടുത്താൻ അംഗ സ്ഥാപനങ്ങൾ, സർക്കാർ, മറ്റ് ബന്ധപ്പെട്ടവർ എന്നിവരുമായി സഹകരിച്ച് മുന്നേറുകയാണ് ലക്ഷ്യമെന്ന് ചുമതല ഏറ്റ ശേഷം കൃഷ്ണൻ രാമാനുജം പറഞ്ഞു.

  ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെൻറ് പ്രഥമ എഎന്‍എഫ്ഒയിലൂടെ സമാഹരിച്ചത് 17,800 കോടി
Maintained By : Studio3