നാലാം പാദം മുത്തൂറ്റ് ഫിനാന്‍സിന്‍റെ ലാഭം 22% ഉയര്‍ന്നു
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#3366cc” class=”” size=””]2020-21 സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ്ണ വായ്പകള്‍ക്ക് ശക്തമായ ഡിമാന്‍ഡാണ് ഉണ്ടായിരുന്നത്[/perfectpullquote]
കൊച്ചി: വായ്പ ആസ്തികളുടെ ശക്തമായ വളര്‍ച്ചയെത്തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ അറ്റാദായത്തില്‍ 22% വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ ധനകാര്യ കമ്പനിയായ മുത്തൂറ്റ് മാര്‍ച്ച് പാദത്തില്‍ 995.6 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. കഴിഞ്ഞ വര്‍ഷം ജനുവരി- മാര്‍ച്ച് കാലയളവില്‍ ഇത് 815 കോടി രൂപയായിരുന്നു.
മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കമ്പനിയുടെ വായ്പ ആസ്തി 26 ശതമാനം വര്‍ധിച്ച് 52,622.3 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇത് 41,610.6 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ സ്വര്‍ണ്ണ വായ്പ ആസ്തി 27 ശതമാനം വര്‍ധിച്ച് 51,926 കോടി രൂപയായി. സ്വര്‍ണ്ണേതര ആസ്തികള്‍ മാര്‍ച്ച് അവസാനത്തോടെ 17 ശതമാനം ചുരുങ്ങി 6,957 കോടി രൂപയായി.
പകര്‍ച്ചവ്യാധി ഉണ്ടായിരുന്നിട്ടും, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ്ണ വായ്പകള്‍ക്ക് ശക്തമായ ഡിമാന്‍ഡാണ് ഉണ്ടായിരുന്നത്. സ്വര്‍ണ്ണ വിലയിലുണ്ടായ വര്‍ധനയും ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യത വര്‍ധിപ്പിച്ചു. കമ്പനിയുടെ അറ്റ പലിശ വരുമാനം 15.7 ശതമാനം വര്‍ധിച്ച് 1,829.5 കോടിയായി. ഒരു വര്‍ഷം മുമ്പ് ഇത് 1,580.6 കോടി രൂപയായിരുന്നു. മാര്‍ച്ച് അവസാനത്തോടെ അറ്റ പലിശ മാര്‍ജിന്‍ 14.27 ശതമാനമായിരുന്നു.
“ഈ പാദത്തില്‍ 361,000 പുതിയ ഉപഭോക്താക്കള്‍ക്ക് 2,753 കോടി രൂപയും നിഷ്ക്രിയരായ ഉപയോക്താക്കള്‍ക്ക് 2,917 കോടി രൂപയും പുതിയ വായ്പകള്‍ വിതരണം ചെയ്തു,” മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഭവനവായ്പ, മൈക്രോഫിനാന്‍സ്, ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് വിഭാഗങ്ങളില്‍ ഉപകമ്പനികളുമുള്ള മുത്തൂറ്റ് ഫിനാന്‍സ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഓഹരിക്ക് 20 രൂപ എന്ന നിലയില്‍ ലാഭവിഹിതവും പ്രഖ്യാപിച്ചിരുന്നു. ഈയിനത്തില്‍ മൊത്തം 802 കോടി രൂപ ഏപ്രിലില്‍ കൈമാറി.
സ്വര്‍ണ വിലയിലുണ്ടാകുന്ന വര്‍ധന തുടര്‍ന്നും സ്വര്‍ണ വായ്പകളെ ആകര്‍ഷകമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് 19 ആഗോള തലത്തില്‍ സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ നിക്ഷേപം എന്ന നിലയിലും സ്വര്‍ണത്തിന്‍റെ ആവശ്യകത ഉയര്‍ത്തിയിട്ടുണ്ട്.
ഭവനവായ്പ, മൈക്രോഫിനാന്‍സ്, ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് വിഭാഗങ്ങളില്‍ ഉപകമ്പനികളുമുള്ള മുത്തൂറ്റ് ഫിനാന്‍സ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഓഹരിക്ക് 20 രൂപ എന്ന നിലയില്‍ ലാഭവിഹിതവും പ്രഖ്യാപിച്ചിരുന്നു. ഈയിനത്തില്‍ മൊത്തം 802 കോടി രൂപ ഏപ്രിലില്‍ കൈമാറി.