Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാജ്യസഭയിലൂടെ ജനങ്ങളെ സേവിക്കാൻ സാധിച്ചതിൽ അഭിമാനം : രാജീവ് ചന്ദ്രശേഖർ

ന്യൂ ഡൽഹി: പാർലമെൻ്റിൻ്റെ ഉപരിസഭ വഴി 18 വർഷം രാജ്യത്തെ ജനങ്ങളെ സേവിക്കാൻ സാധിച്ചതിൽ  അഭിമാനമുണ്ടെന്ന്   കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി, നൈപുണ്യ വികസന, സംരംഭക, ജലശക്തി വകുപ്പ് സഹമന്ത്രി  രാജീവ് ചന്ദ്രശേഖർ.
തുടക്കത്തിൽ എട്ട് വർഷം പ്രതിപക്ഷ എംപിയായി പ്രവർത്തിക്കവെ രാജ്യത്തിനു നഷ്ടപ്പെട്ട ദശകത്തിന് ഞാൻ സാക്ഷിയായിരുന്നു. പിൽക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ സർക്കാരിൽ മന്ത്രിയായിരുന്ന 3 വർഷം ഉൾപ്പെടെ 10 വർഷം ഭരണകക്ഷി  എംപിയായും പ്രവർത്തിക്കാനാവസരം ലഭിച്ചു.
2 ജി സ്പെക്ട്രം, നിഷ്ക്രിയ ആസ്തികൾ എന്നിവയടക്കം അഴിമതി നിറഞ്ഞ നിരവധി വിഷയങ്ങളിലേക്ക് സഭയുടെ ശ്രദ്ധ തിരിക്കുന്നതിന് ഇക്കാലയളവിൽ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഒൺ റാങ്ക് ഒൺ പെൻഷൻ  മുതലായ വിഷയങ്ങളും സഭയിൽ ഉന്നയിക്കുന്നതിനു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
“ഇക്കാലമത്രയും പരമാവധി കഠിനാധ്വാനം ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.  കഴിഞ്ഞ കാല  പ്രവർത്തനങ്ങളിൽ എനിക്ക്  മുന്നേ കടന്നുപോയവരുടെ മാതൃക പിന്തുടരാൻ കഴിഞ്ഞതായി ഞാൻ ഉറച്ച്  വിശ്വസിക്കുന്നു”വെന്ന്  പാർലമെന്റിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ശരിയായ പ്രവർത്തനത്തിന്  വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും  നൽകിയതിന്  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര  മോദി,  ആഭ്യന്തരമന്ത്രി ശ്രീ. അമിത്ഷാ,  പാർട്ടി അധ്യക്ഷൻ  ശ്രീ. ജെ പി നദ്ദ എന്നിവർക്ക് രാജീവ് ചന്ദ്രശേഖർ നന്ദി രേഖപ്പെടുത്തി.
  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം
Maintained By : Studio3