ഇനി വരുന്നത് മെഴ്സേഡസ് ഇക്യുഎ
ഇക്യുഎ ഇലക്ട്രിക് എസ് യുവിയുടെ ആഗോള അരങ്ങേറ്റം ജനുവരി 20 ന്
മെഴ്സേഡസ് ബെന്‍സ് ഇക്യുഎ ഈ മാസം 20 ന് ആഗോളതലത്തില്‍ അനാവരണം ചെയ്യും. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളുടെ പുതിയ ഓള് ഇലക്ട്രിക് എസ് യുവിയാണ് ഇക്യുഎ. ആന്തരിക ദഹന എന്ജിന് കരുത്തേകുന്ന ജിഎല്‍എയുടെ അതേ ഫീച്ചറുകള്‍ പുതിയ വൈദ്യുത വാഹനത്തില്‍ പ്രതീക്ഷിക്കാം. ഈ വസന്തകാലത്ത് യൂറോപ്യന്‍ വിപണിയില്‍ ഇലക്ട്രിക് എസ് യുവിയുടെ വില്‍പ്പന ആരംഭിക്കും.
188 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും തുടക്കത്തില്‍ നല്‍കുന്നത്. 268 ബിഎച്ച്പി മോട്ടോര്‍ പിന്നീട് അവതരിപ്പിക്കും. ഓള് വീല്‍ ഡ്രൈവ് വേരിയന്റ് അവതരണവും പിന്നീട് നടക്കും.
മെഴ്സേഡസ് ഇക്യുഎ ഇലക്ട്രിക് വാഹനത്തിന് ‘ഇലക്ട്രിക് ഇന്റലിജന്‍സ്’ നാവിഗേഷന്‍ സിസ്റ്റം ലഭിക്കും. ലക്ഷ്യത്തില്‍ ഏറ്റവും വേഗത്തില്‍ എത്തിച്ചേരുന്നതിനുള്ള വഴി മനസ്സിലാക്കിത്തരുന്നതാണ് ഈ സംവിധാനം. ചാര്‍ജിംഗ് സ്റ്റോപ്പുകളും നാവിഗേഷന്‍ സിസ്റ്റത്തില്‍ കാണാന്‍ സാധിക്കും. ഇലക്ട്രിക് വാഹനമായതിനാല്‍ യാത്ര പുറപ്പെടുംമുമ്പേ കാലാവസ്ഥയും മറ്റും നിങ്ങളെ അറിയിക്കും.