Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021 ജിഎല്‍എ, എഎംജി ജിഎല്‍എ 35 ഇന്ത്യയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 42.10 ലക്ഷം മുതല്‍ 57.30 ലക്ഷം രൂപ വരെ

രണ്ടാം തലമുറ മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍എ, മെഴ്‌സേഡസ് എഎംജി ജിഎല്‍എ 35 4മാറ്റിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 42.10 ലക്ഷം മുതല്‍ 57.30 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. മൂന്ന് വേരിയന്റുകളിലാണ് സ്റ്റാന്‍ഡേഡ് ജിഎല്‍എ ലഭിക്കുന്നത്. ജിഎല്‍എ 200 (42.10 ലക്ഷം രൂപ), ജിഎല്‍എ 220ഡി (43.7 ലക്ഷം രൂപ), ജിഎല്‍എ 220ഡി 4മാറ്റിക് (46.7 ലക്ഷം രൂപ) എന്നിവയാണ് വേരിയന്റുകള്‍. ആദ്യ രണ്ട് വേരിയന്റുകള്‍ പ്രോഗ്രസീവ് ലൈന്‍ ട്രിമ്മില്‍ ലഭിക്കുമെങ്കില്‍ 220ഡി 4മാറ്റിക് ലഭിക്കുന്നത് എഎംജി ലൈന്‍ ട്രിമ്മിലാണ്. എഎംജി ജിഎല്‍എ 35 4മാറ്റിക് പതിപ്പിന് 57.30 ലക്ഷം രൂപയാണ് വില. പ്രാരംഭ വിലകളാണ് പ്രഖ്യാപിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ജൂലൈ ഒന്ന് മുതല്‍ രണ്ട് മോഡലുകള്‍ക്കും 1.5 ലക്ഷം രൂപ വരെ വില വര്‍ധിക്കുമെന്ന് അറിയിച്ചു.

സികെഡി രീതിയിലാണ് സ്റ്റാന്‍ഡേഡ് വേര്‍ഷനും പെര്‍ഫോമന്‍സ് സ്‌പെക് എഎംജി വേര്‍ഷനും ഇന്ത്യയിലെത്തുന്നത്. അതായത്, പാര്‍ട്ടുകളും വാഹനഘടകങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തശേഷം കൂട്ടിയോജിപ്പിക്കുന്നു. ഇതോടെ തദ്ദേശീയമായി അസംബിള്‍ ചെയ്യുന്ന മൂന്നാമത്തെ എഎംജി മോഡലായി എഎംജി ജിഎല്‍എ 35 4മാറ്റിക് മാറി. എഎംജി ജിഎല്‍സി 43 കൂപ്പെ, എഎംജി എ 35 സെഡാന്‍ എന്നിവയാണ് ആദ്യ രണ്ട് മോഡലുകള്‍.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

കാഴ്ച്ചയില്‍, മുന്‍ഗാമിയേക്കാള്‍ അല്‍പ്പം കൂടുതല്‍ ബുച്ച് ലുക്ക് ലഭിച്ചതാണ് 2021 ജിഎല്‍എ. ബോണറ്റിലെയും വശങ്ങളിലെയും സ്‌കള്‍പ്റ്റഡ് ലൈനുകളാണ് കാരണം. എ ക്ലാസ് നിരയിലെ മറ്റ് മോഡലുകള്‍ പോലെ, മധ്യത്തിലായി ക്രോം സ്ലാറ്റ് സഹിതം സവിശേഷമായ ഡയമണ്ട് സ്റ്റഡ് പാറ്റേണ്‍ ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച സ്വെപ്റ്റ്ബാക്ക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ ടോപ് വേരിയന്റില്‍ കാണാം. പിറകിലും ഓള്‍ ന്യൂ എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ നല്‍കി. സ്‌കള്‍പ്റ്റഡ് ബൂട്ട് ലിഡ്, സ്‌പോയ്‌ലര്‍, കരുത്തുറ്റ ബംപര്‍ എന്നിവയാണ് പിറകിലെ മറ്റ് വിശേഷങ്ങള്‍. എഎംജി ജിഎല്‍എ 35 വേര്‍ഷന്റെ കാര്യമെടുത്താല്‍, കുത്തനെ നല്‍കിയ ക്രോം സ്ലാറ്റുകള്‍ സഹിതം പാന്‍അമേരിക്കാന ഗ്രില്‍, കൂടുതല്‍ അഗ്രസീവായ ബംപര്‍, വിസ്തൃതമായ എയര്‍ ഇന്‍ടേക്കുകള്‍ എന്നിവ ലഭിച്ചു. ജിഎല്‍എ പതിപ്പിന് 18 ഇഞ്ച് അല്ലെങ്കില്‍ 19 ഇഞ്ച് അലോയ് വീലുകള്‍ ഓപ്ഷനാണെങ്കില്‍ എഎംജി വകഭേദത്തിന് 19 ഇഞ്ച് അലോയ് വീലുകള്‍ സ്റ്റാന്‍ഡേഡായി നല്‍കി. മള്‍ട്ടിബീം എല്‍ഇഡി ഹെഡ്‌ലാംപുകളും എഎംജി പതിപ്പിന് ലഭിച്ചു.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

ഇന്‍ഫൊടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റേഷന്‍ ആവശ്യങ്ങള്‍ക്കായി സ്പ്ലിറ്റ് ഫംഗ്ഷന്‍ സാധ്യമാകുന്ന വലിയ സിംഗിള്‍ യൂണിറ്റ് ഡിസ്‌പ്ലേ ഇപ്പോള്‍ എസ്‌യുവിയുടെ പുതിയ കാബിനില്‍ നല്‍കി. ടച്ച്‌സ്‌ക്രീന്‍, എംബിയുഎക്‌സ് സംവിധാനം, വോയ്‌സ് കമാന്‍ഡ് സൗകര്യം എന്നിവ ലഭിച്ചതാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. വയര്‍ലെസ് ചാര്‍ജിംഗ്, മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വളയം, പനോരമിക് സണ്‍റൂഫ്, മെഴ്‌സേഡസിന്റെ ‘പ്രീ സേഫ്’ സുരക്ഷാ പാക്കേജ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. സ്‌പോര്‍ട്ടി ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം, കറുത്ത ഇന്റീരിയര്‍ എന്നിവയോടെ സവിശേഷ എഎംജി ഇന്റീരിയര്‍ ലഭിച്ചതാണ് എഎംജി ജിഎല്‍എ 35. കൂടാതെ, ‘ഡൈനാമിക്ക’ മൈക്രോഫൈബര്‍, ചുവന്ന തുന്നലുകള്‍ എന്നിവയോടെ എര്‍ഗണോമിക് സ്‌പോര്‍ട്ട് സീറ്റുകളും ലഭിച്ചു. ‘ബര്‍മസ്റ്റര്‍’ സറൗണ്ട് സൗണ്ട് സിസ്റ്റം, എഎംജി സസ്‌പെന്‍ഷന്‍, ‘കീലെസ് ഗോ’ കംഫര്‍ട്ട് പാക്കേജ് എന്നിവയാണ് എഎംജി മോഡലിന്റെ മറ്റ് ഫീച്ചറുകള്‍.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

എ ക്ലാസ് ലിമോസിന്‍ ഉപയോഗിക്കുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് പുതിയ ജിഎല്‍എയുടെ ഹൃദയം. 1.3 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 161 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 2.0 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ പരമാവധി പുറപ്പെടുവിക്കുന്നത് 188 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമാണ്. പെട്രോള്‍ എന്‍ജിനുമായി 7 സ്പീഡ് ഡിസിടി ചേര്‍ത്തെങ്കില്‍ ഡീസല്‍ മോട്ടോറിന്റെ കൂട്ട് 8 സ്പീഡ് ജി ട്രോണിക് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റാണ്. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് എഎംജി ജിഎല്‍എ 35 മോഡലിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 302 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഘടിപ്പിച്ചു. 4മാറ്റിക് എന്ന് വിളിക്കുന്ന മെഴ്‌സേഡസിന്റെ ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ലഭിച്ചു.

Maintained By : Studio3