Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്വിഫ്റ്റ് ഫേസ്‌ലിഫ്റ്റ് വിപണിയില്‍  

ഡെല്‍ഹി എക്‌സ് ഷോറൂം വില 5.73 ലക്ഷം രൂപ മുതല്‍  

ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി സ്വിഫ്റ്റ് വിപണിയില്‍ അവതരിപ്പിച്ചു. 5.73 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നിരവധി മെച്ചപ്പെടുത്തലുകള്‍ നടത്തിയാണ് ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് ഇപ്പോള്‍ നവീകരിച്ചത്. സൗന്ദര്യവര്‍ധക പരിഷ്‌കരണങ്ങള്‍ക്കൊപ്പം സുരക്ഷയും ഫീച്ചറുകളും വര്‍ധിപ്പിച്ചു. ഫ്രെഷ് ലുക്ക് ലഭിക്കുംവിധം പുറമേ മാറ്റങ്ങള്‍ വരുത്തി. അതേസമയം, നിലവിലെ മോഡലിന്റെ വ്യക്തിത്വം നിലനിര്‍ത്തി.

സില്‍വര്‍ ഫിനിഷ് ലഭിച്ച മെഷ് സഹിതം പുതിയ ഗ്രില്‍, ഗ്രില്ലിന് നടുവിലായി നീളത്തില്‍ തടിച്ച ക്രോം അലങ്കാരം എന്നിവ ശ്രദ്ധയില്‍പ്പെടും. ക്രൂസ് കണ്‍ട്രോള്‍, കീയുമായി സമന്വയിപ്പിച്ച ഓട്ടോ ഫോള്‍ഡബിള്‍ റിയര്‍ വ്യൂ പുറം കണ്ണാടികള്‍, നവീകരിച്ച ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കളേര്‍ഡ് ടിഎഫ്ടി ഡിസ്‌പ്ലേ സഹിതം 4.2 ഇഞ്ച് എംഐഡി എന്നിവ പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്കിലെ ഫീച്ചറുകളാണ്. പുതുതായി 7 ഇഞ്ച് ‘സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ’ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി ലഭ്യമാണ്.

ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ 2021 മാരുതി സുസുകി സ്വിഫ്റ്റ് ലഭിക്കും. പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫ് സഹിതം പേള്‍ ആര്‍ട്ടിക് വൈറ്റ്, പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫ് സഹിതം സോളിഡ് ഫയര്‍ റെഡ്, പേള്‍ ആര്‍ട്ടിക് വൈറ്റ് റൂഫ് സഹിതം പേള്‍ മെറ്റാലിക് മിഡ്‌നൈറ്റ് ബ്ലൂ എന്നിവയാണ് മൂന്ന് പുതിയ ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍.

പുതിയ പവര്‍ട്രെയ്ന്‍ കൂടി ഇപ്പോള്‍ ലഭിച്ചു. 1.2 ലിറ്റര്‍ കെ സീരീസ് മോട്ടോറിന് പകരം പുതു തലമുറ 1.2 ലിറ്റര്‍ കെ സീരീസ് ഡുവല്‍ ജെറ്റ് വിവിടി പെട്രോള്‍ എന്‍ജിനാണ് നല്‍കിയത്. ബലേനോ പ്രീമിയം ഹാച്ച്ബാക്ക് ഈ എന്‍ജിന്‍ ഉപയോഗിച്ചുവരുന്നു. കൂടുതല്‍ കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നതാണ് പുതിയ എന്‍ജിന്‍. 6,000 ആര്‍പിഎമ്മില്‍ 88 ബിഎച്ച്പി കരുത്തും 4,200 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കും പരമാവധി പുറപ്പെടുവിക്കും. മെച്ചപ്പെട്ട ഇന്ധനക്ഷമത ലഭിക്കുന്നതിന് പുതിയ എന്‍ജിനില്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് (ഐഎസ്എസ്) സാങ്കേതികവിദ്യ നല്‍കി. ഡുവല്‍ വിവിടി കൂടാതെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് എക്‌സോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍ (ഇജിആര്‍) സിസ്റ്റം മറ്റൊരു സവിശേഷതയാണ്. ഇതോടെ പുതിയ സ്വിഫ്റ്റ് ഇപ്പോള്‍ കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നതാണ്്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച്, മാന്വല്‍ ട്രാന്‍സ്മിഷനില്‍ 23.20 കിലോമീറ്ററും എഎംടി വേര്‍ഷനില്‍ 23.76 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും.

എഎംടി വേരിയന്റുകളില്‍ ഹില്‍ ഹോള്‍ഡ് സഹിതം ഇഎസ്പി, മുന്നിലും പിന്നിലും വലിയ ബ്രേക്കുകള്‍, മികച്ച റിട്ടേണബിലിറ്റി തരുന്നവിധം പരിഷ്‌കരിച്ച സ്റ്റിയറിംഗ് എന്നിവ പുതിയ സുരക്ഷാ ഫീച്ചറുകളാണ്. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, പ്രീ ടെന്‍ഷനര്‍, ഫോഴ്‌സ് ലിമിറ്ററുകള്‍, മുന്‍ സീറ്റുകളില്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ഐസോഫിക്‌സ് ആങ്കറുകള്‍, കാമറ സഹിതം റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് മറ്റ് സുരക്ഷാ ഫീച്ചറുകള്‍.

Maintained By : Studio3