February 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാര്‍ത്താ വിഡിയോകള്‍ നല്‍കുന്നവരെ ക്ഷണിച്ച് മലയാളി സ്റ്റാര്‍ട്ടപ്പ് സ്ട്രീംപാക്സ്

1 min read

കൊച്ചി: സ്മാര്‍ട് ഫോണോ പ്രൊഫഷണല്‍ വീഡിയോ ക്യാമറയോ ഉപയോഗിച്ച് വാര്‍ത്താപ്രാധാന്യമുള്ള വിഡിയോകളെടുത്തു നല്‍കുന്നവര്‍ക്ക് അവസരങ്ങളുമായി ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്. ടീവി ചാനലുകള്‍ക്കും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും അവര്‍ക്ക് റിപ്പോര്‍ട്ടമാരില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് കാലതാമസമില്ലാതെ വിഡിയോ ലഭ്യമാക്കാമെന്നതാണ് www.streampax.com ലൂടെ ലക്ഷ്യമിടുന്നതെന്ന് ബംഗ്ലൂരിലും കൊച്ചിയിലും ഓഫീസുകളുള്ള സ്ട്രീംപാക്സ് എംഡി കെ പി റാം മോഹന്‍ പറഞ്ഞു.

‘ഫേസ്ബുക്ക് ലൈവ്, യൂട്യൂബ് ലൈവ് തുടങ്ങിയവയോട് ചാനലുകള്‍ക്കും പോര്‍ട്ടലുകള്‍ക്കും മത്സരിക്കണമെങ്കില്‍ ഇത്തരം വാര്‍ത്താപ്രാധാന്യമുള്ള വിഡിയോകള്‍ ഉടനടി ലഭിക്കണം. www.streampax.com ല്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യുന്ന ഏതൊരാള്‍ക്കും വാര്‍ത്താ പ്രാധാന്യമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാം. ഇങ്ങനെ റിപ്പോര്‍ട്ടര്‍മാരില്‍ നിന്നു ലഭിക്കുന്ന വാര്‍ത്തകള്‍ സത്യസന്ധതയും വിശ്വാസ്യതയും ഉറപ്പുവരുത്തിയ ശേഷം ആവശ്യമുള്ള എഡിറ്റിംഗിനു ശേഷമാണ് ചാനലുകള്‍ക്കും പോര്‍ട്ടലുകള്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനായി ലഭ്യമാക്കുക.

  3908 കോടി രൂപയുടെ ത്രൈമാസഅറ്റാദായവുമായി മുത്തൂറ്റ് ഫിനാന്‍സ്

ടിവി ചാനലുകളും പോര്‍ട്ടലുകളും വാങ്ങുന്ന വാര്‍ത്തകളുടെ പ്രതിഫലം ന്യൂസ് അപ്ലോഡ് ചെയ്യുന്നവര്‍ക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനം സ്ട്രീംപാക്സില്‍ തന്നെ ലഭ്യമാണ്. ആദ്യഘട്ടത്തില്‍ത്തന്നെ ഇന്ത്യയില്‍ എവിടെ നിന്നും വാര്‍ത്തകള്‍ സ്വീകരിക്കാനും പ്രതിഫലം നല്‍കാനുമുള്ള സംവിധാനം സജ്ജമാക്കിക്കഴിഞ്ഞു. ഘട്ടങ്ങളായി മറ്റു രാജ്യങ്ങളിലേയ്ക്കും പ്രവേശിക്കാനാണ് സ്ട്രീംപാക്സ് ലക്ഷ്യമിടുന്നത്.

Maintained By : Studio3