September 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മേക്ക് ഇന്‍ ഇന്ത്യ എമേര്‍ജിങ്ങ് ലീഡര്‍ അവാര്‍ഡ് ആസ്റ്റര്‍ മിംസിന്

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍നിര ക്യാംപെയ്ന്‍ ആയ മേക്ക് ഇന്‍ ഇന്ത്യയുടെ ആശയപ്രചരണാര്‍ത്ഥം ദേശീയതലത്തില്‍ വിവിധ മേഖലകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കായി , ഇബാര്‍ക്ക് ഏഷ്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മെയ്ക്ക് ഇന്‍ ഇന്ത്യ എമേര്‍ജിങ്ങ് ലീഡര്‍ അവാര്‍ഡിന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ അര്‍ഹരായി. സേവനവിഭാഗത്തില്‍ ഉള്‍പ്പെടുന്ന അവാര്‍ഡ് കാറ്റഗറിയിലാണ് ആസ്റ്റര്‍ മിംസ് പരിഗണിക്കപ്പെട്ടത്.

സംതൃപ്തിയോടെ ജോലിചെയ്യുന്ന ജീവനക്കാരുടെ എണ്ണം, സാമൂഹിക സേവന മേഖലയിലെ ഇടപെടലുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സ്ഥിരമായ വളര്‍ച്ച, അന്താരാഷ്ട്ര നിലവാരം എന്നിവ ഉള്‍പ്പെടെ വിവിധങ്ങളായ വിഷയങ്ങളെ പരിഗണിച്ചാണ് ആസ്റ്റര്‍ മിംസിനെ ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്. ഇന്ത്യയിലുടനീളമുള്ള അന്‍പതോളം ആശുപത്രികളുമായി താരതമ്യം ചെയ്ത ശേഷമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്.

  സിദ്ധ വൈദ്യത്തിലെ നാഡി പരിശോധന

ആസ്റ്റര്‍ മിംസിന് വേണ്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് ഡോ. എബ്രഹാം മാമനില്‍ നിന്നും നോര്‍ത്ത് കേരള സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അര്‍ജ്ജുന്‍ വിജയകുമാര്‍ (സി എഫ് ഒ), ഡോ. പ്രവിത ആര്‍ അഞ്ചാന്‍ (അസി. ജനറല്‍ മാനേജര്‍, ഓപ്പറേഷന്‍സ്) എന്നിവര്‍ സംബന്ധിച്ചു.

Maintained By : Studio3