December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്ര എസ്യുവി 3എക്സ്ഒ

1 min read

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ എസ്യുവിയുടെ പേര് പ്രഖ്യാപിച്ചു. എസ്യുവി 3എക്സ്ഒ എന്ന പേരിലുള്ള അത്യാധുനിക എസ്യുവി ഏപ്രില്‍ 29ന് നടക്കുന്ന ആഗോള ചടങ്ങില്‍ അനാവരണം ചെയ്യും. ആധുനിക സാങ്കേതികവിദ്യകളുമായി എത്തുന്ന എസ്യുവി 3എക്സ്ഒ ഈ വിഭാഗത്തില്‍ ഒരു പുതിയ മോഡല്‍ കൂടി സൃഷ്ടിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നതും അതിലേറെയും എന്ന ടാഗ് ലൈനോടെ എത്തുന്ന എസ്യുവി 3എക്സ്ഒ നഗര ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതപ്പുറമുള്ള ഫീച്ചറുകള്‍ സജ്ജമാക്കിയാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ആവേശകരമായ പ്രകടനം, അത്യാധുനിക സാങ്കേതികവിദ്യ, എല്ലാം ഉള്‍ക്കൊണ്ടുള്ള രൂപകല്‍പന, സമാനതകളില്ലാത്ത സുരക്ഷ എന്നിവ എസ്യുവി 3എക്സ്ഒ ഉറപ്പുനല്കുന്നു. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കമ്പനിയുടെ നിര്‍മാണ കേന്ദ്രത്തിലായിരിക്കും പുതിയ എസ്യുവിയുടെ നിര്‍മാണം. പ്രൊമോ വീഡിയോ കാണാന്‍ Say hello to the Mahindra XUV 3XO ലിങ്ക് സന്ദര്‍ശിക്കാം.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3