October 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക് സാരഥി അഭിയാന്‍ സ്കോളര്‍ഷിപ്പ്

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ (എംടിബിഡി) ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക് മഹീന്ദ്ര സാരഥി അഭിയാന്‍ വഴി സ്കോളര്‍ഷിപ്പ് നല്‍കും. 2024 സാമ്പത്തിക വര്‍ഷത്തില്‍ പത്താം ക്ലാസ് വിജയിക്കുകയും തുടര്‍ വിദ്യാഭ്യാസം നേടുകയും ചെയ്യുന്ന അര്‍ഹരായ 1100 ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്കാണ് ഇത്തവണ 10,000 രൂപയും, സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട ഓരോ പെണ്‍കുട്ടിയുടെയും അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം കൈമാറും. 2024 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മഹീന്ദ്ര ട്രക്കും ബസ് ലീഡര്‍ഷിപ്പ് ഇന്ത്യയും ചേര്‍ന്ന് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കും. പെണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള അവകാശത്തെ പിന്തുണച്ച് അവരുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2014ല്‍ ആരംഭിച്ച പദ്ധതിയാണ് മഹീന്ദ്ര സാരഥി അഭിയാന്‍. ഈ സംരംഭത്തിന് തുടക്കമിട്ട ആദ്യത്തെ വാണിജ്യ വാഹന നിര്‍മാതാക്കളില്‍ ഒരാളാണ് മഹീന്ദ്ര. ഇതുവരെ 8928 പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ട്.ഈ പ്രോഗ്രാമിലൂടെ ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും, അവരുടെ കരിയര്‍ ലക്ഷ്യങ്ങളിലേക്ക് കുതിക്കാന്‍ ആവശ്യമായ പിന്തുണ നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് ഹെഡ് ജലജ് ഗുപ്ത പറഞ്ഞു.

  വിനയ് കോര്‍പ്പറേഷന്‍ ഐപിഒ
Maintained By : Studio3