September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ്-19 രോഗതീവ്രത അളക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് 

1 min read

രോഗിയുടെ എക്‌സ്‌റേ റിപ്പോര്‍ട്ട് പരിശോധിച്ചാണ് എഐ രോഗതീവ്രത കണ്ടെത്തുന്നത്

കോവിഡ്-19 കേസുകളുടെ രോഗതീവ്രത കൃത്യതയോടെ അളക്കാന്‍ കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്(എഐ) സാങ്കേതികവിദ്യ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. വാട്ടര്‍ലൂ സര്‍വ്വകലാശാലയിലെ ഗവേഷകരും സിസ്റ്റം ഡിസൈന്‍ എഞ്ചിനീയറിംഗ് പ്രഫസറും ഡാര്‍വിന്‍എഐ എന്ന കമ്പനിയുടെ സഹസ്ഥാപകനുമായ അകലക്‌സാണ്ടര്‍ വോംഗുമാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഡോക്ടര്‍മാര്‍ക്ക് കോവിഡ് കേസുകള്‍ കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യെ ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രധാന ഉപാധി വികസിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായകമാകുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.

  സ്‌കോളര്‍ഷിപ്പുമായി മഹീന്ദ്ര

കോവിഡ്-19 രോഗിയുടെ അസുഖത്തിന്റെ തീവ്രത മനസിലാക്കുന്നത് ചികിത്സയില്‍ വളരെ നിര്‍ണായകമായ കാര്യമാണ്. അവര്‍ക്ക് നല്‍കേണ്ട ചികിത്സയും പരിചണവും തീരുമാനിക്കുന്നതിലും തീവ്ര പരിചണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതുണ്ടോ, ഓക്‌സിന്‍ തെറാപ്പി ലഭ്യമാക്കണോ വെന്റിലേറ്റര്‍ സഹായം കൊടുക്കണോ തുടങ്ങിയ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിലും രോഗതീവ്രത മനസിലാക്കുക പ്രധാനപ്പെട്ട കാര്യമാണ്.

നെഞ്ചിന്റെ എക്‌സ്‌റേയിലൂടെ കോവിഡ്-19 രോഗികളുടെ ശ്വാസകോശത്തില്‍ രോഗം എത്രത്തോളം വ്യാപിച്ചുവെന്ന് മനസിലാക്കാന്‍ ഡീപ്പ് ലേണിംഗ് എഐയ്ക്ക് പരിശീലനം നല്‍കുകയാണ് ഗവേഷകര്‍ ചെയ്തത്. രോഗതീവ്രത സംബന്ധിച്ച് എഐ സാങ്കേതികവിദ്യയുടെ നിഗമനങ്ങള്‍ പിന്നീട് വിദഗ്ധനായ ഒരു റേഡിയോളജിസ്റ്റിന്റെ നിഗമനങ്ങളുമായി താരതമ്യം ചെയ്തു. രോഗതീവ്രത നിര്‍ണയിക്കുന്ന എക്‌സ്‌റേയിലെ പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കി എഐ സാങ്കേതികവിദ്യ നടത്തിയ നിഗമനങ്ങള്‍ റേഡിയോളജിസ്റ്റിന്റെ നിഗമനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

രോഗതീവ്രതയില്‍ തീരുമാനങ്ങള്‍ എടുക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വളരെ ഫലപ്രദമായ ഒരു ഉപാധിയാകാന്‍ എഐയ്ക്ക് ശേഷിയുണ്ടെന്നാണ് കണ്ടെത്തലുകള്‍ തെളിയിക്കുന്നതെന്നും ചികിത്സയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കാന്‍ ഈ കണ്ടെത്തല്‍ ഉപകാരപ്രദമാകുമെന്നും അലക്‌സാണ്ടര്‍ വോംഗ് പറഞ്ഞു.

Maintained By : Studio3