Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലുലു കേരളീയം’ ആഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും

കൊച്ചി : കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ അഞ്ച് വരെ വിപുലമായ പരിപാടികളാണ് കൊച്ചി ലുലു മാൾ ഒരുക്കുന്നത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യവും കേരളീയ സംസ്കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ‘എന്റെ മലയാളം എന്റെ അഭിമാനം’ എന്ന ആശയത്തിലാണ് ലുലു കേരളീയം 2023 ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പഞ്ചവാദ്യത്തോടെ ‘ലുലു കേരളീയം’ ആഘോഷങ്ങൾക്ക് തുടക്കമാകും. ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മയും ബാൻഡും അവതരിപ്പിക്കുന്ന ഗാനമേള ഉദ്ഘാടന ചടങ്ങിലെ നിറകൂട്ടാകും. മുളകൊണ്ടൊരുക്കിയ ഉപകരണങ്ങളിലെ സംഗീത വിരുന്നുമായി വയലി ബാൻഡ് അവതരിപ്പിക്കുന്ന സംഗീയ നിശയാണ് നവംബർ രണ്ടിന് വൈകിട്ട് 5.30ന് ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയുടെ പെരുമ ഓസ്കാർ വേദിയിലെത്തിച്ച ആദാമിന്റെ മകൻ അബു , 2018 എന്നീ ചീത്രങ്ങളുടെ പ്രത്യേക പ്രദർശനം നവംബർ ഒന്നിനും രണ്ടിനും പിവിആറിലുണ്ടാകും. ഉച്ചയ്ക്ക് 12.15, 3.30, വൈകിട്ട് 7 മണി, 10.10 നുമായി നാല് പ്രത്യേക പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓസ്കാർ തിളക്കത്തിൽ മലയാള സിനിമ എന്ന പേരിലാണ് ഈ പ്രത്യേക പ്രദർശനങ്ങൾ. കൂടാതെ, ഓസ്കാർ നോമിനേഷൻ വേദിയിൽ ആദ്യമെത്തിയ മലയാള സിനിമ “ഗുരു ” വിന്റെ സംവിധായകൻ രാജീവ്‌ അഞ്ചലിനെ ചടങ്ങിൽ ആദരിക്കും.

  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം

നവംബർ മൂന്നിന് വൈകിട്ട് 6.30 മുതൽ തോൽപാവക്കൂത്ത്, നാല് അഞ്ച് തീയതികളിലായി കുരുത്തോല രൂപങ്ങളുടെ വർക്ക്ഷോപ്പ് കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. അൻപത്തിയാറ് മലയാള അക്ഷരങ്ങളുടെ പ്രത്യേകം അലങ്കാരങ്ങളും മാൾ ഏട്രിയത്തിൽ ഒരുക്കും. ലുലു കേരളീയത്തിന്റെ അവസാന ദിനമായ നവംബർ അ‍ഞ്ചിന് വിപുലമായ ആഘോഷ പരിപാടികളാണ് തയാറാക്കിയിരിക്കുന്നത്. കേരള ഫ്യൂഷൻ നൃത്തം, നൊസ്റ്റാൾജിക് ഓർമ്മകളുമായി നിത്യഹരിത ഗാനമേള എന്നിവയ്ക്ക് പുറമേ കളരിപ്പയറ്റ്, കേരളനടനം, തെയ്യം, മോഹിനിയാട്ടം, കഥകളി തുടങ്ങിയ കലാരൂപങ്ങളുമുണ്ടാകും. ഇതിന് പുറമേ , വിഭവസമൃദ്ധമായ കേരളീയ സദ്യയും ലുലു ഫുഡ് കോർട്ടിൽ നവംബർ ഒന്ന് മുതൽ അഞ്ച് വരെ ലഭ്യമാകും

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ
Maintained By : Studio3