Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലാവ സെഡ്2 മാക്‌സ് വിപണിയില്‍

2 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് 7,799 രൂപയാണ് വില  

ന്യൂഡെല്‍ഹി: ലാവ സെഡ്2 മാക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറക്കിയ വനില ലാവ സെഡ്2 ഫോണിന് പിന്‍ഗാമിയാണ് പുതിയ ഉല്‍പ്പന്നം. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപകരിക്കുംവിധം വലിയ ഡിസ്‌പ്ലേ, വലിയ ബാറ്ററി ശേഷി എന്നിവയോടെയാണ് ലാവ സെഡ്2 മാക്‌സ് വരുന്നത്.

ഏക വേരിയന്റിലാണ് ലാവ സെഡ്2 മാക്‌സ് വിപണിയില്‍ അവതരിപ്പിച്ചത്. 2 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് 7,799 രൂപയാണ് വില. സ്‌ട്രോക്ക്ഡ് ബ്ലൂ, സ്‌ട്രോക്ക്ഡ് സിയാന്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. രണ്ട് കളര്‍ ഓപ്ഷനുകളുടെയും പിറകില്‍ പാറ്റേണ്‍ നല്‍കിയിരിക്കുന്നു. ലാവ വെബ്‌സൈറ്റ്, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ലാവ സെഡ്2 മാക്‌സ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 (ഗോ എഡിഷന്‍) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 258 പിപിഐ പിക്‌സല്‍ സാന്ദ്രത, 20.5:9 കാഴ്ച്ചാ അനുപാതം എന്നിവ സഹിതം 7 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1640 പിക്‌സല്‍) ഡിസ്‌പ്ലേ നല്‍കി. ഗൊറില്ല ഗ്ലാസ് 3 സുരക്ഷയൊരുക്കുന്നു. ക്വാഡ് കോര്‍ മീഡിയടെക് ഹീലിയോ എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.

  ധനക്കമ്മി കുറയ്ക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബജറ്റ്

ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി പിറകില്‍ ഇരട്ട കാമറ സംവിധാനം നല്‍കി. എഫ്/1.85 ലെന്‍സ് സഹിതം 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇരട്ട കാമറ സംവിധാനം. മുന്നിലെ നോച്ചില്‍ എഫ്/2.0 ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെന്‍സര്‍ നല്‍കി.

വൈഫൈ, 4ജി വിഒഎല്‍ടിഇ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നീ സെന്‍സറുകള്‍ ലഭിച്ചു. 6,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 3.47 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 174.7 എംഎം, 78.6 എംഎം, 9.05 എംഎം എന്നിങ്ങനെയാണ്. 216 ഗ്രാമാണ് ഭാരം.

  ഹ്രസ്വകാല മൂലധന നേട്ട നികുതി ഹ്രസ്വകാല നിക്ഷേപകരെ പ്രതികൂലമായി ബാധിക്കും

ഓണ്‍ലൈന്‍ പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് മാസത്തില്‍ ലാവ മൂന്ന് ടാബ്‌ലറ്റുകള്‍ അവതരിപ്പിച്ചിരുന്നു. ലാവ മാഗ്‌നം എക്സ്എല്‍, ലാവ ഓറ, ലാവ ഐവറി എന്നീ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയത്. യഥാക്രമം 15,499 രൂപയും 12,999 രൂപയും 9,499 രൂപയുമാണ് വില.

കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ പഠനം കുറേക്കൂടി എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചതെന്ന് ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ സുനില്‍ റെയ്ന പറഞ്ഞു. വീട്ടിലിരുന്നുകൊണ്ടുള്ള പഠനം ഇനി കൂടുതല്‍ എളുപ്പമാകുമെന്നും മണിക്കൂറുകളോളം പഠിക്കുന്നതിന് വലിയ ബാറ്ററി ശേഷിയോടെയാണ് ടാബ്‌ലറ്റുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ക്ലാസ് കഴിയുമ്പോഴും ഡിവൈസ് ചാര്‍ജ് ചെയ്യേണ്ട ആവശ്യം വരില്ല.

10.1 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍ നല്‍കിയാണ് ലാവ മാഗ്‌നം എക്സ്എല്‍ പുറത്തിറക്കിയത്. 6,100 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നു. ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ നല്‍കി. പരമാവധി ബ്രൈറ്റ്നസ് 390 നിറ്റ്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പഠനസമയങ്ങളില്‍ കുട്ടികളുടെ കണ്ണുകള്‍ക്ക് വലിയ പ്രയാസം അനുഭവിക്കേണ്ടിവരില്ല. മുന്നില്‍ 2 എംപി കാമറ, പിന്നില്‍ 5 എംപി കാമറ ലഭിച്ചു. മീഡിയടെക് 2 ഹെര്‍ട്സ് ക്വാഡ് കോര്‍ പ്രൊസസറാണ് കരുത്തേകുന്നത്. 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് ലഭിച്ചു. 256 ജിബി വരെ വര്‍ധിപ്പിക്കാം.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

8 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് ലാവ ഓറ ടാബ്‌ലറ്റിന് ലഭിച്ചത്. 5,100 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നു. പിന്നില്‍ 8 എംപി കാമറ, മുന്നില്‍ 5 എംപി കാമറ ലഭിച്ചു. മെറ്റാലിക് ഫിനിഷ് നല്‍കി. മീഡിയടെക് 2 ഹെര്‍ട്സ് ക്വാഡ് കോര്‍ പ്രൊസസറാണ് കരുത്തേകുന്നത്. 7 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍ നല്‍കിയാണ് ലാവ ഐവറി വിപണിയിലെത്തിച്ചത്. 5 എംപി പ്രൈമറി കാമറ, 2 എംപി സെല്‍ഫി കാമറ ലഭിച്ചു. പിറകില്‍ ഹെയര്‍ബ്രഷ് ഫിനിഷ് നല്‍കി.

ഇതോടൊപ്പം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോഴ്സുകള്‍ ലഭ്യമാക്കുന്നതിന് എജ്യുസാക്ഷവുമായി പങ്കാളിത്തം സ്ഥാപിച്ചതായി ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു.

Maintained By : Studio3