November 3, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മെഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെഎസ് യുഎം ‘ബിഗ് ഡെമോ ഡേ’

1 min read

തിരുവനന്തപുരം: മെഡിക്കല്‍ രംഗത്തെ വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, കോര്‍പറേറ്റുകള്‍, എന്നിവയെ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഓണ്‍ലൈനായി ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു. ബിഗ് ഡെമോ ഡേയുടെ പതിനൊന്നാം പതിപ്പിന്‍റെ ഭാഗമായി വ്യാഴാഴ്ച (മാര്‍ച്ച് 14) നടക്കുന്ന വെര്‍ച്വല്‍ എക്സിബിഷനില്‍ പത്ത് മെഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ച ഉത്പന്നങ്ങളും സൊല്യൂഷനുകളും പ്രദര്‍ശിപ്പിക്കും. രാവിലെ 10 ന് ആരംഭിക്കുന്ന പ്രദര്‍ശനം വൈകിട്ട് 5 വരെയുണ്ടാകും. വിര്‍ച്വലായി സംഘടിപ്പിക്കുന്ന ബിഗ് ഡെമോ ഡേയില്‍ലൂക്ക ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ക്ലിയോമെഡ് മെഡിക്കല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ആസ്ട്രെക് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, പാന്‍ലിസ് നാനോടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഹെക്ക മെഡിക്കല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വേഫര്‍ചിപ്സ് ടെക്നോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഈവ്ലാബ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ക്യൂരിയസ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്, പൈല്‍മാജിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസ് എല്‍എല്‍പി എന്നീ മെഡ്ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.

  കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി നവംബർ ഒന്ന് മുതൽ തിരുവനന്തപുരത്ത്

കേരളത്തിലെ മെഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതയാണ് ബിഗ് ഡെമോ ഡേയുടെ പതിനൊന്നാം പതിപ്പിലൂടെ തുറന്നു കിട്ടുക. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവയ്ക്ക് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള വേദി കൂടിയാണ് ബിഗ് ഡെമോ ഡേ. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്നോട്ടുവെക്കുന്ന സാങ്കേതികവിദ്യയെയും നവീകരണത്തെയും കുറിച്ച് കൂടുതല്‍ അറിയുന്നതിനായി സ്റ്റാര്‍ട്ടപ്പുകളോടൊപ്പം മെഡിക്കല്‍ കോളേജുകള്‍, ഡോക്ടര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കും ബിഗ് ഡെമോ ഡേയില്‍ പങ്കെടുക്കാം. ബിഗ് ഡെമോ ഡേയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ലിങ്ക്: bit.ly/BigDemoDay11

  മലിനജല സംസ്കരണം: സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സാങ്കേതികവിദ്യ ഏജന്‍സികളിലേക്ക്
Maintained By : Studio3