Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെഎസ്ആര്‍ടിസി: കേരളത്തിന്‍റെ അവകാശവാദത്തിനെതിരെ കര്‍ണാടക

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]‘മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമായി തെറ്റ് ‘[/perfectpullquote]

ബെംഗളൂരു: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് ‘കെഎസ്ആര്‍ടിസി’ എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കുന്നതിനുള്ള കേന്ദ്ര അപ്പീല്‍ കേന്ദ്ര ട്രേഡ് മാര്‍ക്ക് രജിസ്ട്രി ശരിവെച്ചുവെന്ന ഒരു വിഭാഗം മാധ്യമങ്ങളില്‍വന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് കേരളത്തിന്‍റെ വാദത്തെ കര്‍ണാടകയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘അപ്പീലുകളില്‍ അന്തിമ ഉത്തരവ് രജിസ്ട്രി പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍, വിധി സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമായി തെറ്റാണ്. രജിസ്ട്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് അത്തരം ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ല, “കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) മാനേജിംഗ് ഡയറക്ടര്‍ ശിവയോഗി കലാസാദ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം

2014 ല്‍ ആരംഭിച്ച രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള നിയമപരമായ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് അനുവദിച്ചുകൊണ്ട് രജിസ്ട്രി 1999 ലെ ട്രേഡ് മാര്‍ക്ക് ആക്ട് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. ബസ് സര്‍വീസ് ആരംഭിച്ച 1965 മുതല്‍ കെഎസ്ആര്‍ടിസി ഉപയോഗിക്കുന്നുണ്ടെന്ന് കേരളം വാദിച്ചു. 1974 ല്‍ മൈസൂരില്‍ നിന്ന് സംസ്ഥാനത്തിന്‍റെ പേര് മാറ്റിയ ശേഷമാണ് ‘കര്‍ണാടക’ നിലവില്‍ വന്നത്. ‘2021 ഏപ്രില്‍ 4 ന് ഓര്‍ഡിനന്‍സിലൂടെ കേന്ദ്രസര്‍ക്കാര്‍ ബൗദ്ധിക സ്വത്തവകാശ അപ്പീല്‍ ബോര്‍ഡ് (ഐപിഎബി) നിര്‍ത്തലാക്കിയതിനാല്‍, തീര്‍പ്പാക്കാത്ത അത്തരം അപേക്ഷകളെല്ലാം വിധിന്യായത്തിനായി ഹൈക്കോടതിയിലേക്ക് മാറ്റും, “കലാസാദ് ആവര്‍ത്തിച്ചു. കെഎസ്ആര്‍ടിസി എന്ന വ്യാപാരമുദ്ര സര്‍ക്കാര്‍ കോര്‍പ്പറേഷന് ഉപയോഗിക്കുന്നതിന് നിയമപരമായ യാതൊരു തടസ്സവുമില്ലെന്ന് വാദിച്ച കലാസാദ്, കര്‍ണാടകയ്ക്ക് വ്യാപാരമുദ്ര ഉപയോഗിക്കാന്‍ കഴിയില്ലെന്ന കേരളത്തിന്‍റെ അവകാശവാദം അംഗീകരിക്കാനാവില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

‘ഞങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ അഭിഭാഷകരുമായി കൂടിയാലോചിക്കുന്നു. കേരളം സംസ്ഥാനത്തിന് നോട്ടീസ് നല്‍കിയാല്‍ ഞങ്ങള്‍ ഉചിതമായ രീതിയില്‍ പ്രതികരിക്കും. ഞങ്ങളുടെ അവകാശവാദത്തെ നിയമപരമായി പ്രതിരോധിക്കാനുള്ള അവകാശം ഞങ്ങളില്‍ നിക്ഷിപ്തമാണ്,’ കലാസാദ് കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3