December 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫ്യൂച്ചര്‍ പ്ലാന്‍ പ്രഖ്യാപിച്ച് കിയ

2027 ഓടെ ഏഴ് പുതിയ ഇലക്ട്രിക് വാഹനങ്ങളെന്ന് കിയ

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഭാവി പരിപാടികള്‍ പ്രഖ്യാപിച്ചു. ‘പ്ലാന്‍ എസ്’ അനുസരിച്ച്, ഇലക്ട്രിക് വാഹനങ്ങള്‍, പര്‍പ്പസ് ബില്‍റ്റ് വാഹനങ്ങള്‍, മറ്റ് മൊബിലിറ്റി സംവിധാനങ്ങള്‍ എന്നീ മേഖലകളിലേക്ക് കടന്നുചെല്ലും.

2025 ഓടെ ആഗോള ഇവി വിപണിയില്‍ 6.6 ശതമാനം വിപണി വിഹിതം നേടുകയാണ് ലക്ഷ്യം

2027 ഓടെ ആഗോളതലത്തില്‍ ഏഴ് പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ (ബിഇവി) അവതരിപ്പിക്കും. ഇവി1 മുതല്‍ ഇവി7 വരെ പേരുകളിലായിരിക്കും ഈ വാഹനങ്ങള്‍ അറിയപ്പെടുന്നത്. ഈ ഏഴ് വാഹനങ്ങളില്‍ പാസഞ്ചര്‍ വാഹനങ്ങളും എസ് യുവി, എംപിവി മോഡലുകളും ഉള്‍പ്പെടും. ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിന്റെ ഈയിടെ അനാവരണം ചെയ്ത ഇലക്ട്രിക് ഗ്ലോബല്‍ മോഡുലര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും (ഇ ജിഎംപി) ഈ മോഡലുകള്‍ നിര്‍മിക്കുന്നത്.

2021 ആദ്യ പാദത്തില്‍ ആദ്യ ബിഇവി അനാവരണം ചെയ്യും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. കിയയുടെ പുതിയ ലോഗോ സഹിതം വരുന്ന ആദ്യ മോഡലായിരിക്കും ഈ വാഹനം.

2025 ഓടെ ആഗോള ഇവി വിപണിയില്‍ 6.6 ശതമാനം വിപണി വിഹിതം നേടുകയാണ് കിയ ലക്ഷ്യം വെയ്ക്കുന്നത്. 2026 ഓടെ ആഗോളതലത്തില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം ബിഇവി വില്‍ക്കണമെന്നും കിയ ലക്ഷ്യം നിശ്ചയിച്ചു.

പുതുതായി പര്‍പ്പസ് ബില്‍റ്റ് വാഹനങ്ങള്‍ വികസിപ്പിക്കുന്നതും ദക്ഷിണ കൊറിയന്‍ കമ്പനിയുടെ പുതിയ പ്രവര്‍ത്തന മേഖലയാണ്. ഇ കൊമേഴ്‌സ്, കാര്‍ ഷെയറിംഗ് സേവനങ്ങള്‍ക്കായി ലോ ഫ്‌ലോര്‍ വാഹനങ്ങള്‍, ഡെലിവറി വാനുകള്‍ ഉള്‍പ്പെടെ വിപണിയിലെത്തിക്കും.

 

Maintained By : Studio3