December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിജയീഭവ: 21-ാമത് ബാച്ചിന് അപേക്ഷ ക്ഷണിച്ചു.

1 min read

കൊച്ചി : യുവസംരംഭകര്‍ക്കായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നടത്തിവരുന്ന പരിശീലന പരിപാടി വിജയീഭവഃ-യുടെ 21-ാമത് ബാച്ച് ഫെബ്രുവരി 16, 23 മാര്‍ച്ച് 2, 9 എന്നീ തിയതികളില്‍ നടക്കും. പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും, സാമ്പത്തിക ഉപദേഷ്ടാക്കളുമായ വര്‍മ്മ ആന്റ് വര്‍മ്മ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഇതുവരെ 20 ബാച്ചുകളിലായി 620 പേര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവരുടെ അലുമിനി മാസത്തില്‍ ഒരിക്കല്‍ ഒത്തുചേരുകയും ബിസ്സിനസ്സ് ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു വരുന്നു.

സംരംഭങ്ങള്‍ മികച്ച രീതിയില്‍ നടത്തുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ആസൂത്രണം, മാര്‍ക്കറ്റിംഗ്, നേതൃപാടവം, നിയമങ്ങള്‍, സംരംഭകര്‍ക്കുവേണ്ട മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിജയകരമായി സംരംഭങ്ങള്‍ നടത്തിവരുന്ന പ്രമുഖ വ്യക്തികളുടെ അനുഭവ വിവരണങ്ങളും പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ്. കേരളത്തില്‍ 3 വര്‍ഷത്തിലേറെയായി സംരംഭങ്ങള്‍ നടത്തുന്ന 25-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് kcfcochin@gmail.com, 0484 2973955 എന്ന നമ്പറിലോ ബന്ധപ്പെടുക.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3