December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കല്യാണ്‍ ജൂവലേഴ്‌സ് കാൻഡിയറിന്‍റെ ആദ്യ ഷോറൂം തൃശൂരില്‍

1 min read

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂമിന് തൃശൂരില്‍ തുടക്കം കുറിക്കുന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്‌സിലാണ് കാൻഡിയർ ഷോറൂം. ഓഗസ്റ്റ് 24, ശനിയാഴ്ച രാവിലെ 11 ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 28-മത് കാൻഡിയർ ഷോറൂമാണ് തൃശൂരിലേത്. ആധുനിക ഉപയോക്താക്കള്‍ക്ക് ഡയമണ്ടുകള്‍ ലഭ്യമാക്കുന്നതിനായി ഡിജിറ്റല്‍ ഫസ്റ്റ് എന്ന രീതിയില്‍ ആരംഭിച്ച കാൻഡിയർ പിന്നീട് വിപുലമായ ഓമ്‌നി ചാനല്‍ ബ്രാൻഡായി വളർന്നു. കാൻഡിയറിന്‍റെ റീട്ടെയ്ൽ രംഗത്തേയ്ക്കുള്ള വിപുലീകരണത്തിന്‍റെ ഭാഗമായി ഓണ്‍ലൈന്‍, ഓഫ്‌ലൈൻ സൗകര്യങ്ങള്‍ കൂടിച്ചേർന്നുള്ള ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയാണ് പുതിയ ഷോറൂമിലൂടെ. ബ്രാന്‍ഡിന്‍റെ സുപ്രധാനമായ കാൽവെയ്‌പാണ് തൃശൂരിലെ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം എന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഡിജിറ്റല്‍ ഫസ്റ്റ് രീതിയില്‍ തുടക്കമിട്ട കാൻഡിയർ സംപൂർണ ഓമ്‌നി ചാനല്‍ ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‌കുന്നത്. ഉപയോക്താക്കള്‍ക്ക് ട്രെൻഡിന് അനുസരിച്ചുള്ള ഡയമണ്ട് ആഭരണങ്ങള്‍ സ്റ്റോറിൽ നിന്നും ഓണ്‍ലൈനായും വാങ്ങുന്നതിനുള്ള സൗകര്യമാണ് കാൻഡിയറിലുള്ളത്. കേരളത്തിലെ ആളുകള്‍ കല്യാണ്‍ ജൂവലേഴ്‌സിനോട് കാണിക്കുന്ന സ്നേഹവും താൽപര്യവും കാൻഡിയറിനോടും കാണിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

കേരളത്തിലെ ആദ്യ ഷോറൂമിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി കാൻഡിയർ പ്രത്യേകമായ ഡിസ്ക്കൗണ്ടുകളും നൽകുന്നുണ്ട്. സോളിറ്റയറുകളുടെ സ്റ്റോണ്‍ മൂല്യത്തില്‍ 30 ശതമാനം ഇളവ്, ഡയമണ്ട് സ്റ്റോണ്‍ മൂല്യത്തില്‍ 20 ശതമാനം ഇളവ്, പ്ലാറ്റിനം പണിക്കൂലിയില്‍ 55 ശതമാനം വരെ ഇളവ് എന്നിവയാണ് ഇളവുകള്‍. കാൻഡിയറിന്‍റെ സവിശേഷമായ രൂപകല്പ്പനയിലുള്ള ലൈറ്റ് വെയിറ്റ് ആഭരണനിര സ്വന്തമാക്കുന്നതിനുള്ള മികച്ച അവസരമാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള ഈ ഓഫറുകള്‍. പുതിയ തലമുറയ്ക്ക് പ്രിയങ്കരമായ രീതിയിലുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്കും രൂപകൽപ്പനയില്‍ സവിശേഷമായ ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങള്‍ക്കും പേരുകേട്ടതാണ് കാൻഡിയർ. 10,000 രൂപ മുതൽ വില ആരംഭിക്കുന്ന സമ്മാനമായി നൽകാനാകുന്ന ആഭരണങ്ങളുടെ ക്യൂറേറ്റഡ് സെലക്ഷനും ബ്രാൻഡ് ലഭ്യമാക്കുന്നുണ്ട്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3