Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐടര്‍ബോ അള്‍ട്രോസിന് വില പ്രഖ്യാപിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 7.74 ലക്ഷം മുതല്‍ 8.86 ലക്ഷം രൂപ വരെ


ടാറ്റ അള്‍ട്രോസ് ഐടര്‍ബോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.74 ലക്ഷം മുതല്‍ 8.86 ലക്ഷം രൂപ വരെയാണ് ടര്‍ബോ പെട്രോള്‍ വകഭേദത്തിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചത്. എക്‌സ് ടി, എക്‌സ് സെഡ്, എക്‌സ് സെഡ് പ്ലസ് എന്നീ മൂന്ന് ഉയര്‍ന്ന വേരിയന്റുകളില്‍ അള്‍ട്രോസ് ഐടര്‍ബോ ലഭിക്കും. ഇതുവരെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ മോട്ടോര്‍ എന്നീ ഓപ്ഷനുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് ലഭിച്ചിരുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ടര്‍ബോ പെട്രോള്‍ പ്രീമിയം ഹാച്ച്ബാക്കാണ് ടാറ്റ അള്‍ട്രോസ്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ അള്‍ട്രോസിനേക്കാള്‍ ഏകദേശം 60,000 മുതല്‍ 75,000 രൂപ വരെ കൂടുതലാണ്.

ടാറ്റ നെക്‌സോണ്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് അള്‍ട്രോസ് ഐടര്‍ബോ വകഭേദത്തിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 110 ബിഎച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിനേക്കാള്‍ 23.7 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കും കൂടുതല്‍. 0100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 11.9 സെക്കന്‍ഡ് മതി. എംഐഡിസി (മോഡിഫൈഡ് ഇന്ത്യന്‍ ഡ്രൈവ് സൈക്കിള്‍) അനുസരിച്ച് 18.13 കിലോമീറ്ററാണ് ഇന്ധനക്ഷമത. തല്‍ക്കാലം 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് ഓപ്ഷന്‍. പുതുതായി ‘സ്‌പോര്‍ട്ട്’ ഡ്രൈവ് മോഡ് കൂടി നല്‍കി.

പുതുതായി ‘ഹാര്‍ബര്‍ ബ്ലൂ’ എന്ന കളര്‍ ഓപ്ഷന്‍ നല്‍കി. ബൂട്ട് ലിഡിന് പുറത്ത് ‘ടര്‍ബോ’ ബാഡ്ജ് കാണാം. കാബിനില്‍ പുതിയ ഡുവല്‍ ടോണ്‍ ഫിനിഷ് നല്‍കി.

പ്രീമിയം ഹാച്ച്ബാക്കിന് പുതുതായി എക്‌സ് സെഡ് പ്ലസ് എന്ന ടോപ് സ്‌പെക് വേരിയന്റ് അവതരിപ്പിച്ചാണ് ടാറ്റ അള്‍ട്രോസ് ഐടര്‍ബോ വിപണിയിലെത്തിക്കുന്നത്. ‘ഐറ’ കണക്റ്റഡ് കാര്‍ ടെക്, ലെതററ്റ് സീറ്റ് കവറുകള്‍, പിറകില്‍ ഫോഗ് ലാംപുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തിന് എക്‌സ്പ്രസ് കൂള്‍ ഫംഗ്ഷന്‍ എന്നിവ പുതിയ ടോപ് വേരിയന്റിലെ സവിശേഷതകളാണ്.

ടാറ്റ അള്‍ട്രോസിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, ടര്‍ബോ ഡീസല്‍ വേര്‍ഷനുകള്‍ക്കും പുതുതായി എക്‌സ് സെഡ് പ്ലസ് വേരിയന്റ് നല്‍കി. സ്റ്റാന്‍ഡേഡ് പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ ഇപ്പോള്‍ ഡുവല്‍ ടോണ്‍ വേര്‍ഷനുകള്‍ കൂടാതെ യഥാക്രമം ഏഴ്, ആറ് വേരിയന്റുകളില്‍ ലഭിക്കും.

ഫോക്‌സ്‌വാഗണ്‍ പോളോ ടിഎസ്‌ഐ, ഹ്യുണ്ടായ് ഐ20 ടര്‍ബോ എന്നിവ എതിരാളികളായിരിക്കും. ഓട്ടോമാറ്റിക് വേരിയന്റുകള്‍ ഹോണ്ട ജാസ്, മാരുതി സുസുകി ബലേനോ, ടൊയോട്ട ഗ്ലാന്‍സ മോഡലുകളുടെ ഓട്ടോമാറ്റിക് വേരിയന്റുകളുമായി മല്‍സരിക്കും.

Maintained By : Studio3