December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്‍ട്രിഗാര്‍ സൊല്യൂഷന്‍സ് ടെക്നോപാര്‍ക്കില്‍

1 min read

കൊല്ലം: മോര്‍ട്ട്ഗേജ് അനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രമുഖ കമ്പനിയായ എന്‍ട്രിഗാര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് കൊല്ലം ടെക്നോപാര്‍ക്കില്‍ (ടെക്നോപാര്‍ക്ക് ഫേസ്-5) പുതിയ ഓഫീസ്. രാജ്യത്തെ ആദ്യത്തെ കായല്‍തീര ഐടി കാമ്പസ് എന്നറിയപ്പെടുന്ന കൊല്ലം ടെക്നോപാര്‍ക്കിലെ എസ്ബിസി 4 ന്‍റെ രണ്ടാം നിലയിലാണ് കമ്പനിയുടെ ഓഫീസ്. യുഎസ്എ അടക്കമുള്ള ബഹുരാജ്യങ്ങളിലെ മോര്‍ട്ട്ഗേജ് അനുബന്ധ സേവനങ്ങളാണ് എന്‍ട്രിഗര്‍ സൊല്യൂഷന്‍സ് ലഭ്യമാക്കുക. എന്‍ട്രിഗാര്‍ സൊല്യൂഷന്‍സിന്‍റെ ഇന്ത്യയിലെ രണ്ടാമത്തെ ഓഫീസാണിത്. കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസും ഇതേ അഷ്ടമുടി ടവറില്‍ ഗ്രൗണ്ട് ഫ്ളോറിലാണ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ ടെക്സാസിലെ പ്ലാനോയിലും കമ്പനിയ്ക്ക് ഓഫീസുണ്ട്. 2012-ല്‍ സ്ഥാപിതമായ എന്‍ട്രിഗാര്‍ സൊല്യൂഷന്‍സിന്‍റെ നേതൃത്വ നിരയില്‍ ഗ്ലോബല്‍ ഓപ്പറേഷന്‍സ് സി.ഇ.ഒ ശ്യാം ചന്ദ്രശേഖര്‍, മാനേജിംഗ് ഡയറക്ടറും ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സുമായ പ്രവീണ്‍, ഡയറക്ടര്‍ ഡോ.നിഖില്‍ എന്നിവരാണുള്ളത്. കൊല്ലം കുണ്ടറയില്‍ പ്രകൃതിരമണീയമായ അഷ്ടമുടിക്കായലിന് സമീപമാണ് ടെക്നോപാര്‍ക്ക് ഫേസ്-5 സ്ഥിതി ചെയ്യുന്നത്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ‘അഷ്ടമുടി’ എന്ന ലീഡ് ഗോള്‍ഡ് സാക്ഷ്യപ്പെടുത്തിയ കെട്ടിടമാണ് കൊല്ലം ടെക്നോപാര്‍ക്കില്‍ ഉള്ളത്. ഏകദേശം 400 ജീവനക്കാരുള്ള 19 ഐടി, ഐടി ഇതര കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

 

Maintained By : Studio3