September 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇസ്രയേലിനെ അമേരിക്കയുടെ സെൻട്രൽ കമാൻഡ് മേഖലയിൽ ഉൾപ്പെടുത്തി

1 min read

റിസ്കുകൾ പരമാവധി കുറയ്ക്കുക, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് അമേരിക്ക അതിർത്തികൾ നിശ്ചയിക്കുന്നതെന്ന് പെന്റഗൺ

വാഷിംഗ്ടൺ: പശ്ചിമേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെൻട്രൽ കമാൻഡിന്റെ ആധീനതയിലുള്ള മേഖലയിൽ ഇസ്രയേലിനെയും ഉൾപ്പെടുത്തിയതായി യുഎസ് ഡിഫൻസ് ഡിപ്പാർട്മെന്റ്. നേരത്തെ യൂറോപ്യൻ കമാൻഡായിരുന്നു ഇസ്രയേലുമായുള്ള അമേരിക്കയുടെ പ്രതിരോധ ഇടപാടുകൾക്ക് നേതൃത്വം നൽകിയിരുന്നത്. സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നടന്ന അറബ്-ഇസ്രയേൽ സന്ധി സംഭാഷണങ്ങളുടെ വിജയത്തിന്റെ മറ്റൊരു സൂചനയാണ് ഇസ്രയേലിനെ സെൻട്രൽ കമാൻഡ് മേഖലയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള അമേരിക്കയുടെ പുതിയ പ്രഖ്യാപനം.

  ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്

റിസ്കുകൾ പരമാവധി കുറയ്ക്കുക, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് അമേരിക്ക അതിർത്തികൾ നിശ്ചയിക്കുന്നതെന്ന് പുതിയ തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് പെന്റഗൺ അറിയിച്ചു. എബ്രഹാം ഉടമ്പടി അനുസരിച്ച് ഇസ്രയേലിനും അറബ് രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതിലൂടെ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പൊതു ഭീഷണികൾക്കെതിരെ സഖ്യകക്ഷികളെ ഒരുമിച്ച് അണിനിരത്താനുള്ള തന്ത്രപ്രധാനമായ അവസരം കൂടിയാണ് അമേരിക്കയ്ക്ക് ലഭിച്ചതെന്ന് ഇറാനെ ലക്ഷ്യമിട്ട് പെന്റഗൺ പറഞ്ഞു. ഇസ്രയേലും അറബ് രാജ്യങ്ങളും അമേരിക്കയും പശ്ചിമേഷ്യൻ മേഖലയ്ക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്ന പ്രധാന രാജ്യമായാണ് ഇറാനെ കരുതുന്നത്.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

പലസ്തീൻ ജനതയോടുള്ള ഇസ്രയേലിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് ദശാബ്ദങ്ങളായി പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി ഇടഞ്ഞ് കഴിയുകയായിരുന്നു. ട്രംപിന്റെ മധ്യസ്ഥതയിൽ കഴിഞ്ഞ വർഷം എബ്രഹാം ഉടമ്പടിക്ക് രൂപം നൽകി പ്രശ്നങ്ങൾ അവസാനിപ്പിച്ചതിന് ശേഷം ഇരുകൂട്ടരും മുമ്പുണ്ടായിരുന്ന സഹകരണം തുടരാൻ തീരുമാനിക്കുകയും ബന്ധങ്ങൾ വീണ്ടെടുക്കുകയും ചെയ്തു. സെൻട്രൽ കമാൻഡ് മേഖലയിൽ ഇസ്രയേലിനെ കൂടി ഉൾപ്പെടുത്തുന്നതോടെ പ്രാദേശിക വിഷയങ്ങളിലെ സുരക്ഷാ സഹകരണം എളുപ്പമാക്കാനും ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥരെയും ഗൾഫ് അയൽരാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥരെയും തമ്മിൽ അടുപ്പിക്കാനും അമേരിക്കയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇസ്രയേൽ അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളികളിൽ പ്രധാനിയാണെന്നും പുതിയ നീക്കത്തിലൂടെ അമേരിക്കയുടെ സെൻട്രൽ കമാൻഡ് പങ്കാളികളുമായി കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കാൻ ഇസ്രയേലിന് സാധിക്കുമെന്നും പെന്റഗൺ പറഞ്ഞു.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി
Maintained By : Studio3