Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇറാഖും യുഎഇയിലെ മസ്ദറും സൗരോര്‍ജ്ജ കരാറില്‍ ഒപ്പ് വെച്ചു

കരാര്‍ പ്രകാരം മസ്ദര്‍ ഇറാഖില്‍ 2,000 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കും

ബാഗ്ദാദ്: ഇറാഖിലെ വൈദ്യുതി മന്ത്രാലയം യുഎഇ ആസ്ഥാനമായ പുനഃരുപയോഗ ഊര്‍ജ്ജ കമ്പനിയായ മസ്ദറുമായി കരാറില്‍ ഒപ്പുവെച്ചു. ഇറാഖിന്റെ മധ്യ, ദക്ഷിണ മേഖലകളില്‍ 2,000 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനാണ് കരാര്‍. പുനഃരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഇറാഖ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിതെന്ന് വൈൗദ്യുതി മന്ത്രാലയം അറിയിച്ചു.

അന്താരാഷ്ട്ര, അറബ് കമ്പനികളുമായി ചേര്‍ന്ന് വരുംവര്‍ഷങ്ങളില്‍ നിരവധി വൈദ്യുത നിലയങ്ങള്‍ രാജ്യത്ത് സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് ഇറാഖ്.  ഇതില്‍ ചിലത് സൗരോര്‍ജ്ജ നിലയങ്ങളും മറ്റ് ചിലത് എണ്ണ ഖനനത്തിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വാതകം അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ളതും ആയിരിക്കും. വൈദ്യുതോല്‍പ്പാദന മേഖലയില്‍ ഇവ അവതരിപ്പിക്കാനാണ് ആലോചനയുണ്ടെന്ന് ഇന്ധനമന്ത്രി ഇഹ്‌സാന്‍ അബ്ദുള്‍ ജബ്ബാര്‍ കഴിഞ്ഞിടെ പറഞ്ഞിരുന്നു.

Maintained By : Studio3