ഐവാല്യു ഇന്‍ഫോസൊല്യൂഷന്‍സ് ഐപിഒ
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ടെക്നോളജി സര്‍വീസ്, സൊലൂഷന്‍സ് ഇന്‍റഗ്രേറ്ററായ ഐവാല്യു ഇന്‍ഫോസൊല്യൂഷന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള 1.87 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.