October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആർക്കേഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് ഐപിഒ സെപ്തംബർ 16 മുതൽ

കൊച്ചി: മെട്രോപൊളിറ്റൻ മേഖലയിലെയും മഹാരാഷ്ട്രയിലെയും മുൻനിര ഡെവലപ്പർമാരായ ആർക്കേഡ് ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന 2024 സെപ്തംബർ 16 മുതൽ 19 വരെ നടക്കും. 410 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 121 രൂപ മുതൽ 128 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 110 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 110 ന്റെ ​ഗുണിതങ്ങൾക്കും അപേക്ഷിക്കാം. അർഹരായ ജീവനക്കാർക്കായി നീക്കിവെച്ചിരിക്കുന്ന വിഭാ​ഗത്തിൽ ഓഹരി ഒന്നിന് അഞ്ച് രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

യൂണിസ്റ്റോൺ ക്യാപിറ്റലാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ .

Maintained By : Studio3