Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യന്‍ഓയില്‍ ആക്സിസ് ബാങ്ക് റൂപേ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

1 min read

കൊച്ചി: ആക്സിസ് ബാങ്കും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും (ഐഒസിഎല്‍) നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുമായി സഹകരിച്ച് കോ-ബ്രാന്‍ഡഡ് കോണ്‍ടാക്റ്റ്ലെസ് ഇന്ത്യന്‍ഓയില്‍ ആക്സിസ് ബാങ്ക് റൂപേ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ഇന്ധന ഔട്ട് ലെറ്റുകളിലെ സര്‍ചാര്‍ജ് ഒഴിവാക്കലിനും ക്യാഷ്ബാക്കിനും പുറമെ റിവാര്‍ഡ് പോയിന്‍റുകള്‍ വഴി ദിവസേനെയുള്ള ഇടപാടുകളില്‍ നിരവധി ആനുകൂല്യങ്ങള്‍, സിനിമാ ടിക്കറ്റുകളില്‍ ഉടനടി കിഴിവ്, പങ്കാളിത്തമുള്ള റെസ്റ്റോറന്‍റുകളില്‍ ഡൈനിങ് ആനുകൂല്യങ്ങള്‍ തുടങ്ങിയവയോടെയാണ് ഈ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.

  ജി 20 ഷെർപ്പമാരുടെ രണ്ടാം യോഗം കുമരകത്ത്

കാര്‍ഡ് ഇഷ്യു ചെയ്ത് 30 ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ ഓയില്‍ പമ്പുകളില്‍ ഓരോ തവണ ഇന്ധനത്തിന് പണം നല്‍കുമ്പോഴും 100 ശതമാനം ക്യാഷ് ബാക്ക് (250 രൂപ വരെ) ലഭിയ്ക്കും. 200 രൂപ മുതല്‍ 5000 രൂപ വരെ ഒരു ശതമാനം സര്‍ചാര്‍ജ് ഒഴിവാക്കല്‍, ഒരോ 100 രൂപയ്ക്കും നാല് ശതമാനം റിവാര്‍ഡ് പോയിന്‍റ്, ഓണ്‍ലൈന്‍ ഷോപ്പിങില്‍ ഓരോ 100 രൂപയ്ക്കും ഒരു ശതമാനം മൂല്യമുള്ള റിവാര്‍ഡ് പോയിന്‍റ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് ഈ കാര്‍ഡിനൊപ്പം ലഭിയ്ക്കുന്നത്.

  എയർ ഇന്ത്യാ എക്‌സ്‌പ്രസ്, എയർഏഷ്യ ഇന്ത്യ റിസർവേഷൻ സംവിധാനവും കസ്റ്റമർ ഇന്‍റർഫേസും സംയോജിപ്പിച്ചു

ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി വിഭാവനം ചെയ്ത ഡിജിറ്റല്‍ ഇന്ത്യയിലേക്ക് മറ്റൊരു ചുവടുകൂടി വെയ്ക്കുകയാണെന്ന് ഇന്ത്യന്‍ ഓയില്‍ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) വി സതീഷ് കുമാര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കുന്നതിനായി നൂതന രീതികളിലുള്ള പങ്കാളിത്തങ്ങളില്‍ ബാങ്ക് നിരന്തമായി ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അവരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മറ്റൊരു ശ്രമമാണ് ഏറ്റവും മികച്ച ആനൂകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യന്‍ ഓയില്‍ എന്‍പിസിഐ പങ്കാളിത്തത്തോടെയുള്ള ഇന്ത്യന്‍ഓയില്‍ ആക്സിസ് ബാങ്ക് റൂപേ ക്രെഡിറ്റ് കാര്‍ഡെന്നും ആക്സിസ് ബാങ്ക് പ്രസിഡന്‍റും കാര്‍ഡ്സ് ആന്‍ഡ് പെയ്മെന്‍റ്സ് മേധാവിയുമായ സഞ്ജീവ് മൊഘെ പറഞ്ഞു.

  ജി 20 ഷെർപ്പമാരുടെ രണ്ടാം യോഗം കുമരകത്ത്
Maintained By : Studio3