September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രണ്ടാംതരംഗ കാലത്ത് കോവിഡ്-19ല്‍ നിന്ന് എങ്ങനെ രോഗമുക്തരാകാം

1 min read

സാരമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ വീട്ടില്‍ തന്നെ ഇരുന്ന് സ്വയം പരിചരിച്ചാല്‍ മതിയാകും

രണ്ടാം കോവിഡ് തരംഗം ഇന്ത്യയില്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും ചികിത്സയ്ക്ക് കിടക്കയോ മരുന്നോ തെര്‍മോമീറ്റര്‍, ഓക്‌സിമീറ്റര്‍ പോലുള്ള അവശ്യ ഉപകരണങ്ങളോ പോലും ഇല്ലാതെ കഷ്ടപ്പെടുകയാണ് ജനം. രോഗം പിടിപെട്ട ഭൂരിപക്ഷം ആളുകള്‍ക്കും നേരിയ ലക്ഷണങ്ങളോ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതോ ആയ സാഹചര്യമാണുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെങ്കില്‍ രോഗികള്‍ വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ് അവരുടെ അഭിപ്രായം. എന്നിരുന്നാലും വീട്ടില്‍ രോഗമുക്തി കാത്ത് കഴിയുന്നവര്‍ക്ക് പലപ്പോഴും പല കാര്യങ്ങളിലും സംശയമുണ്ടാകാം.

 

ലക്ഷണങ്ങള്‍ തിരിച്ചറിയുക

കോവിഡ്-19നുമായുള്ള നമ്മുടെ പോരാട്ടം ആരംഭിക്കേണ്ടത് രോഗ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടാകണം. എന്നാല്‍ കോവിഡ്-19ന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുക ദുഷ്‌കരമാണ്. സാധാരണ പനിയും ജലദോഷവും ഉണ്ടാകുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളാണ് മിക്കപ്പോഴും കോവിഡ്-19നും കാണിക്കുന്നത് എന്നതുകൊണ്ടാണിത്. എന്നിരുന്നാലും ശരീര താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ആവുന്ന തരത്തിലുള്ള പനി, തുടര്‍ച്ചയായ ചുമ, ഗന്ധമില്ലായ്മ, ഭക്ഷണങ്ങള്‍ക്ക് രുചിക്കുറവ്, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട്, ക്ഷീണം, തലവേദന, ശരീരവേദന, തൊണ്ടയില്‍ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ നിലവിലെ സാഹചര്യത്തില്‍ കോവിഡ്-19 ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഐസൊലേഷനില്‍ പോകുക, ടെസ്റ്റ് നടത്തി രോഗസ്ഥിരീകരണം നടത്തുക എന്നിവയാണ് ചെയ്യേണ്ടത്.

  പോളിക്യാബ് ഇന്ത്യ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അസോസിയേറ്റ് പാര്‍ട്‌ണർ

 

ഐസൊലേഷനില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ ഐസൊലേഷനില്‍ പോകുന്നതാണ് ഉചിതം. വൈദ്യസഹായത്തിനല്ലാതെ വീടിന് വെളിയില്‍ പോകരുത്. രോഗബാധയുള്ളവരുമായി സമ്പര്‍ക്കത്തില്‍ വന്നെങ്കിലും 14 ദിവസത്തേക്ക് ഐസൊലേഷനില്‍ പോകണം. ഈ കാലയളവില്‍ വീട്ടിലുള്ളവരില്‍ നിന്ന് അകന്ന് പ്രത്യേക മുറിയില്‍ കഴിയാന്‍ ശ്രദ്ധിക്കണം.

ഐസൊലേഷന് വേണ്ടി തെരഞ്ഞെടുക്കുന്ന മുറി നല്ല വായു സഞ്ചാരമുള്ളതാണെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണമോ മരുന്നുകളോ സ്വീകരിക്കുമ്പോള്‍ വീട്ടിലുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഐസൊലേഷനില്‍ ഉള്ളവര്‍ക്ക് പ്രത്യേകം പാത്രങ്ങളും വസ്ത്രങ്ങളും കിടക്കയും ഉണ്ടായിരിക്കണം. ഒരു കാരണവശാലും ഇത് മറ്റുള്ളവര്‍ ഉപയോഗിക്കരുത്. മുറിക്കുള്ളിലും എപ്പോഴും മാസ്‌ക് ധരിക്കുക. ഇടക്കിടക്ക് കൈകളും മൂക്കും വായും സോപ്പ് ഉപയോഗിച്ച് കഴുകണം.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ

 

ശുചിമുറി ഉപയോഗം

ഒരു കൊറോണ വൈറസ് രോഗി ഐസൊലേഷനില്‍ കഴിയുമ്പോള്‍ പ്രത്യേകം ശുചിമുറിയും കക്കൂസും ഉപയോഗിക്കുന്നതാണ് നല്ലത്. പക്ഷേ വീട്ടില്‍ ഒരു ശുചിമുറി മാത്രം ഉള്ള സാഹചര്യത്തില്‍ രോഗിയുടെ ഉപയോഗത്തിന് ശേഷം ശുചിമുറി കൃത്യമായി അണുവിമുക്തമാക്കണം. അതുപോലെ രോഗബാധയുള്ളവര്‍ ഏറ്റവും അവസാനം ശുചിമുറി ഉപയോഗിക്കാനും ശ്രദ്ധിക്കണം.

 

അടുക്കള ഉപയോഗം

രോഗബാധയുള്ളവരും ഐസൊലേഷനില്‍ കഴിയുന്നവരും പരമാവധി അവര്‍ കഴിയുന്ന മുറി വിട്ട് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. അവര്‍ക്കുള്ള ഭക്ഷണം മുറിയില്‍ കൊണ്ടുപോയി നല്‍കണം. അവരുപയോഗിക്കുന്ന പാത്രങ്ങള്‍ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് അണുവിമുക്തമാക്കി ആ മുറിയില്‍ തന്നെ സൂക്ഷിക്കണം. അഥവാ വീട്ടില്‍ അതിനുള്ള സാഹചര്യം ഇല്ലെങ്കില്‍ അടുക്കള അടക്കമുള്ള പൊതുയിടങ്ങളില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കി മാത്രമേ രോഗികളും രോഗബാധ സംശയിക്കുന്നവരും അങ്ങോട്ട് പോകാവൂ.

  യു-ബോട്ടിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹീലിയോസ്

 

ഐസൊലേഷന്‍ കാലത്തെ സ്വയം പരിചരണം

രോഗികളും രോഗബാധ സംശയിക്കുന്നവരും ധാരാളം വെള്ളം കുടിക്കണം. ചൂടുവെള്ളം കുടിക്കുന്നതാണ് ഉചിതം. ഐസൊലേഷന്‍ സമയത്ത് പുകവലിക്കുകയോ മദ്യപിക്കുകയോ അരുത്. ഈ ശീലങ്ങള്‍ ഉപേക്ഷിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ചില ആളുകള്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. കടുത്ത പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളോടെ രോഗിയുടെ ആരോഗ്യനില മോശമാകുകയാണെങ്കില്‍ ഉടന്‍ ഡോക്ടറുമായി ബന്ധപ്പെടുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മരുന്നുകള്‍ കഴിക്കാവൂ.

Maintained By : Studio3