ഇന്‍ഡിഗോയുടെ അറ്റനഷ്ടം കുറഞ്ഞു
1 min readന്യൂഡെല്‍ഹി: പ്രമുഖ എയര്‍ലൈന്‍ കമ്പനി ഇന്‍ഡിഗോയുടെ അറ്റ നഷ്ടം 2020-21ന്റെ മൂന്നാം പാദത്തില്‍ മുന്‍പാദത്തെ അപേക്ഷിച്ച് കുറഞ്ഞു. രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയ 1,194.8 കോടി രൂപയില്‍ നിന്ന് അറ്റ നഷ്ടം മൂന്നാം പാദത്തില്‍ 620.1 കോടി രൂപയായി കുറഞ്ഞു. മുന്‍വര്‍ഷം മൂന്നാം പാദത്തില്‍ 496 കോടി രൂപയുടെ അറ്റാദായമാണ് എയര്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എയര്‍ലൈനിന്റെ ശേഷി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40.8 ശതമാനം ഇടിവുണ്ടായിരുന്നു എന്നും കമ്പനി വ്യക്തമാക്കുന്നു.
പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 50.6 ശതമാനം ഇടിഞ്ഞ് 4,910 കോടി രൂപയായി. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കാന്‍ ശ്രമിക്കുകയാണെന്നിം, ലാഭത്തിലേക്കുള്ള തിരിച്ചുവരവിന് ഇത് നിര്‍ണായകമാണെന്നും ഇന്‍ഡിഗോ സിഇഒ റോണോജോയ് ദത്ത പറയുന്നു.