December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയുടെ വിയറബിള്‍ വിപണി 144.3% ഉയര്‍ന്നു

1 min read

2020 ല്‍ ഇയര്‍വെയര്‍ ഡിവൈസ് ചരക്കുനീക്കം മൂന്നിരട്ടിയിലധികം വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഹിയറബിളുകളുടെയും വാച്ചുകളുടെയും റെക്കോര്‍ഡ് ചരക്കുനീക്കത്തിലൂടെ ഇന്ത്യ വെയറബിള്‍സ് വിപണിയില്‍ കഴിഞ്ഞ വര്‍ഷം 144.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 36.4 ദശലക്ഷം യൂണിറ്റ് ചരക്കുനീക്കമാണ് 2020ല്‍ നടന്നതെന്ന് ഇന്‍റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിയറബിള്‍ വിപണിയിലെ ആദ്യ 20 രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് മൂന്നക്ക വളര്‍ച്ച 2020ല്‍ നേടിയത്.ആഗോളതലത്തില്‍ വെയറബിള്‍സ് വിപണിയില്‍ ഇന്ത്യ മൂന്നാമതായി തുടരുന്നുവെന്നും ഐഡിസി വേള്‍ഡ് വൈഡ് ക്വാര്‍ട്ടര്‍ലി വെയറബിള്‍ ഡിവൈസ് ട്രാക്കര്‍ വ്യക്തമാക്കി.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

ഓഡിയോ വിഭാഗത്തില്‍ വയര്‍ ഡിവൈസുകളില്‍ നിന്ന് വയര്‍ലെസ് ഡിവൈസുകളിലേക്കുള്ള മാറ്റം രേഖപ്പെടുത്തിയ വര്‍ഷമാണ് 2020 എന്ന് ഐഡിസി ഇന്ത്യയിലെ ക്ലയന്‍റ് ഡിവൈസുകളുടെ അസോസിയേറ്റ് റിസര്‍ച്ച് മാനേജര്‍ ജയ്പാല്‍ സിംഗ് പറഞ്ഞു. 2021 ല്‍, ഈ വിഭാഗം കൂടുതല്‍ നൂതന ഉപകരണങ്ങളിലേക്ക് കടക്കും. മെച്ചപ്പെട്ട ഓഡിയോ അനുഭവം ഏറെ പ്രധാനമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2020ല്‍ ഇയര്‍വെയര്‍ ഡിവൈസ് ചരക്കുനീക്കം മൂന്നിരട്ടിയിലധികം വര്‍ധിച്ചു, മിതമായ വിലയിലുള്ള ഡിവൈസുകളുടെ അവതരണം, വെര്‍ച്വല്‍ മീറ്റിംഗുകള്‍ വര്‍ധിച്ചത്, ഇ-ലേണിംഗ് ആവശ്യകതകള്‍ എന്നിങ്ങനെ വിനോദത്തിനപ്പുറമുള്ള ഉപയോഗ സാധ്യതകള്‍ വര്‍ധിച്ചതാണ് ഇതിന്‍റെ കാരണം.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

2020 ല്‍ 11.3 ദശലക്ഷം യൂണിറ്റ് കയറ്റുമതിയോടെ പത്തിരട്ടി വര്‍ധനയാണ് ട്രൂലി വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഉപകരണങ്ങള്‍ നേടിയത് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Maintained By : Studio3