Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയുടെ എണ്ണ ഇറക്കുമതി 3 വര്‍ഷത്തെ ഉയര്‍ച്ചയില്‍

1 min read

ഇന്ധന ആവശ്യകതയിലെ വീണ്ടെടുപ്പിന് അനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് റിഫൈനറികള്‍

ന്യൂഡെല്‍ഹി: ഡിസംബറിലെ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തി. പ്രതിദിനം 5 ദശലക്ഷം ബാരലിന് (ബിപിഡി) മുകളിലായിരുന്നു ഡിസംബറിലെ ഇറക്കുമതി. ഇന്ധന ആവശ്യകതയിലെ വീണ്ടെടുപ്പിന് അനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് റിഫൈനറികള്‍.

ക്രൂഡ് വിതരണത്തിനായുള്ള ഇന്ത്യയുടെ വര്‍ഷാവസാനത്തിലെ ഓര്‍ഡറുകള്‍ വര്‍ധിച്ചത് ശൈത്യകാലത്ത് വടക്കന്‍ ഏഷ്യന്‍ ഉപഭോക്താക്കളില്‍ നിന്നുള്ള ശക്തമായ ആവശ്യകതയോട് ചേര്‍ന്നുപോകുന്നതാണ്. ഇത് ഇന്ധന വില വര്‍ധിപ്പിക്കുകയും ആഗോളതലത്തില്‍ സ്‌റ്റോക്കുകളുടെ വിറ്റഴിക്കല്‍ വേഗത്തിലാക്കുകയും ചെയ്തു.

  കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പും തമ്മിൽ ധാരണാപത്രം

വലിയ മൂന്നാമത്തെ ക്രൂഡ് ഇറക്കുമതിയിലും ഉപഭോഗത്തിലും ആഗോളതലത്തില്‍ തന്നെ മൂന്നാമത് നില്‍ക്കുന്ന ഇന്ത്യയുടെ ഡിസംബര്‍ മാസത്തെ എണ്ണ ഇറക്കുമതി മുന്‍ മാസത്തേക്കാള്‍ 29 ശതമാനം കൂടുതലാണ്. 2019 ഡിസംബറിനെ അപേക്ഷിച്ച് 11.6 ശതമാനം കൂടുതലാണ് 2020 ഡിസംബറിലെ ക്രൂഡ് ഇറക്കുമതി. എണ്ണ ഉപഭോഗം കഴിഞ്ഞ 4 മാസങ്ങളിലായി വളര്‍ച്ച പ്രകടമാക്കുകയാണ്. ഡിസംബറില്‍ ഇത് 11 മാസക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

”ഇന്ത്യയുടെ റിഫൈനറി ഉപയോഗ നിരക്കും പൂര്‍ണ്ണ ശേഷിയിലെത്തുകയാണ്, ശൈത്യകാലത്ത് ഉയര്‍ന്ന വില പ്രതീക്ഷിച്ച് റിഫൈനറുകള്‍ സ്റ്റോക്ക് നിറയ്ക്കുന്നുണ്ടാകാം,” റിഫിനിറ്റിവിലെ അനലിസ്റ്റ് എഹ്‌സാന്‍ ഉല്‍ ഹഖ് പറഞ്ഞു.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

എങ്കിലും ഇന്ത്യയുടെ വാര്‍ഷിക ക്രൂഡ് ഇറക്കുമതി 2020ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തോളം കുറഞ്ഞ് 4.04 ദശലക്ഷം ബിപിഡി ആയി.  ഇത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്നതാണെന്ന് റോയിട്ടേഴ്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ഇറക്കുമതിയില്‍ ഒപെക് രാജ്യങ്ങളുടെ വിഹിതം ഡിസംബറില്‍ 67 ശതമാനം എന്ന റെക്കോഡ് താഴ്ചയിലേക്ക് എത്തി. സൗദി-കുവൈറ്റ് ന്യൂട്രല്‍ സോണില്‍ നിന്നുള്ള വിതരണങ്ങള്‍ ഉള്‍പ്പെടെയാണിത്.  നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസത്തെ ഒപെക്കിന്റെ ശരാശരി വിഹിതം ഏകദേശം 74% ആണ്. മിഡില്‍ ഈസ്റ്റേണ്‍, ആഫ്രിക്കന്‍, യുഎസ് എണ്ണകളുടെ ഇറക്കുമതി മുന്‍ മാസത്തെ അപേക്ഷിച്ച് ഇന്ത്യ വെട്ടിക്കുറച്ചു. അതേ സമയം ലാറ്റിന്‍ അമേരിക്കന്‍, കാസ്പിയന്‍ കടല്‍ എണ്ണയുടെ ഉപഭോഗം ഉയരുകയും ചെയ്തു.

  ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്

ഡിസംബറില്‍ ഇന്ത്യയിലേക്ക് എണ്ണ വിതരണം ചെയ്യുന്നതിലെ ഒന്നാം സ്ഥാനത്ത്  ഇറാഖ് തുടര്‍ന്നു, തുടര്‍ന്ന് സൗദി അറേബ്യ, യുഎഇ, നൈജീരിയ തുടങ്ങിയ രാഷ്ട്രങ്ങളാണ്. അമേരിക്കയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി ബ്രസീല്‍ അഞ്ചാം സ്ഥാനത്തെത്തി.

Maintained By : Studio3