September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിസംബര്‍ അവസാനത്തോടെ ധനക്കമ്മി ബജറ്റില്‍ കണക്കാക്കിയതിന്റെ 145.5%

1 min read

മൊത്തം സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 7.96 ട്രില്യണ്‍ രൂപ അല്ലെങ്കില്‍ ജിഡിപിയുടെ 3.5 ശതമാനമായി പിടിച്ചുനിര്‍ത്താനാകും എന്നാണ് സര്‍ക്കാര്‍ കണക്കാക്കിയത്


ന്യൂഡെല്‍ഹി: ഡിസംബര്‍ അവസാനത്തോടെ കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി 11.58 ട്രില്യണ്‍ രൂപയിലേക്കെത്തി. 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ സര്‍ക്കാര്‍ ധനക്കമ്മി പിടിച്ചുനിര്‍ത്താനാകുമെന്ന് കണക്കാക്കിയിരുന്നതിന്റെ 145.5 ശതമാനമാണിത്. കൊറോണ വൈറസ് രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയത് വരുമാനത്തില്‍ സൃഷ്ടിച്ച തിരിച്ചടിയാണ് ഇത്ര വലിയ ധനക്കമ്മിക്ക് പ്രധാന കാരണം. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിസംബര്‍ അവസാനം ധനക്കമ്മി 2019-20നുള്ള ബജറ്റ് എസ്റ്റിമേറ്റിന്റെ 132.4 ശതമാനമായിരുന്നു.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്

2020 ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ മൊത്തം സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 7.96 ട്രില്യണ്‍ രൂപ അല്ലെങ്കില്‍ ജിഡിപിയുടെ 3.5 ശതമാനമായി പിടിച്ചുനിര്‍ത്താനാകും എന്നാണ് സര്‍ക്കാര്‍ കണക്കാക്കിയത്. എന്നാല്‍ ധനക്കമ്മി ജൂലൈയില്‍ തന്നെ കണക്കാക്കിയ വാര്‍ഷിക പരിധിയെ മറികടന്നു. ഡിസംബര്‍ അവസാനത്തോടെ ധനക്കമ്മി 11,58,469 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ സര്‍ക്കാരിന് 11.21 ട്രില്യണ്‍ രൂപ ലഭിച്ചു. ഇത് മൊത്തം സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റിന്റെ 50 ശതമാനം മാത്രമാണ്. ഇതില്‍ 9,62,399 കോടി രൂപ നികുതി വരുമാനവും 1,26,181 കോടി രൂപ നികുതിയേതര വരുമാനവും, 33,098 കോടി രൂപ വായ്പയല്ലാത്ത മൂലധന വരവുകളുമായിരുന്നു.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

വായ്പകളില്‍ നിന്നുള്ള വീണ്ടെടുക്കല്‍ (14,202 കോടി രൂപ), ഓഹരി വിറ്റഴിക്കല്‍ വരുമാനം (18,896 കോടി രൂപ) എന്നിവയാണ് നോണ്‍-ഡെറ്റ് ക്യാപിറ്റല്‍ രസീതുകള്‍ അഥവാ വായ്പയല്ലാത്ത മൂലധന വരവുകളില്‍ ഉള്‍പ്പെടുന്നത്. 2019 ഡിസംബര്‍ അവസാനത്തില്‍ ബജറ്റ് എസ്റ്റിമേറ്റിന്റെ 56.6 ശതമാനമായിരുന്നു വരുമാനം രേഖപ്പെടുത്തിയിരുന്നത്.

2020 ഡിസംബര്‍ വരെ കേന്ദ്രസര്‍ക്കാര്‍ നികുതിയുടെ വിഹിതം വിഭജിച്ച് 3,71,640 കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയതായും സിജിഎ അറിയിച്ചു. കേന്ദ്രത്തിന്റെ മൊത്തം ചെലവ് 22.80 ട്രില്യണ്‍ രൂപയാണ്. ഇത് 2020-21ന്റെ ബജറ്റ് എസ്റ്റിമേറ്റിന്റെ 75 ശതമാനം ആണ്. ഇതില്‍ 19,71,173 കോടി രൂപ റവന്യൂ അക്കൗണ്ടിലും 3,08,974 കോടി രൂപ മൂലധന അക്കൗണ്ടിലുമായിരുന്നു. മൊത്തം റവന്യുചെലവില്‍ 4,72,171 കോടി രൂപ പലിശയടയ്ക്കലിനും 2,27,352 കോടി രൂപ പ്രധാന സബ്സിഡികള്‍ക്കുമാണ്.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം
Maintained By : Studio3