ആദ്യ ഭൗമതാപ ഊര്‍ജ്ജ നിലയം ലഡാക്കില്‍
1 min read
ഇന്ത്യയുടെ ആദ്യ ‘ജിയോതര്‍മല്‍ ഫീല്‍ഡ് ഡെവലപ്മെന്റ് പ്രോജക്റ്റ്’ ലഡാക്കില്‍ നടപ്പാക്കും. ഊര്‍ജ്ജ മേഖലയിലെ വമ്പന്‍ ഒഎന്‍ജിസി ആണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായുള്ള ധാരണാപത്രം ഒഎന്‍ജിസി എനര്‍ജി സെന്ററും (ഒഇസി) കേന്ദ്രഭരണ പ്രദേശമായ ലഡാക്കും ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സിലും തമ്മില്‍ ഒപ്പുവച്ചു.
മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 500 മീറ്ററോളം ആഴത്തില്‍ പര്യവേക്ഷണവും ഉല്‍പ്പാദനവും ലക്ഷ്യമിട്ടുള്ള ഡ്രില്ലിംഗാണ് നടക്കുക.
