December 7, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യന്‍ വിപണി മെച്ചപ്പെട്ടു, ചൈനയ്ക്ക് തരം താഴ്ത്തല്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും ഓഹരിവിപണികളെ മാര്‍ക്കറ്റ് വെയ്റ്റില്‍ നിന്ന് ഓവര്‍ വെയ്റ്റ് എന്നതിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതായി ക്രെഡിറ്റ് സ്യൂസ്. ചൈനയിലെയും തായ്ലന്‍ഡിലെയും ഓഹരി വിപണികളെ തരംതാഴ്ത്തിയിട്ടുമുണ്ട്.

ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും വിപണികളില്‍ സാമ്പത്തികവും വരുമാനവും വീണ്ടെടുക്കുന്നത് വളരെ വേഗത്തില്‍ സംഭവിക്കുന്നുവെന്ന പ്രതീക്ഷയെ ഈ പരിഷ്കാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നു എന്ന് ക്രെഡിറ്റ് സ്യൂസ് വ്യക്തമാക്കി. രണ്ടിടത്തെയും ഇപിഎസ് മൊമന്‍റം ഈ മേഖലയിലെ ഏറ്റവും മികച്ചവയാണ്, മാത്രമല്ല മഹാമാരി ഇനി മുതല്‍ ഈ വിപണികളെ ബാധിക്കുന്ന പ്രധാന ഘടകമല്ലെന്നും ക്രെഡിറ്റ് സ്യൂസെ പറഞ്ഞു.

  രാഹുല്‍റോയ് ചൗധരിയും ഗോപിനാഥ് നടരാജനും ജിയോജിത് സിഇഒമാര്‍

‘ചൈനയെ എപിഎസി പോര്‍ട്ട്ഫോളിയോയില്‍ ഞങ്ങള്‍ ഓവര്‍ വെയ്റ്റില്‍ നിന്ന് മാര്‍ക്കറ്റ് വെയ്റ്റിലേക്ക് തരംതാഴ്ത്തി. കാരണം അതിന്‍റെ വീണ്ടെടുക്കലിന്‍റെ ഏറ്റവും ആവേശകരമായ കാലയളവ് കഴിഞ്ഞു. ഭാവിയിലെ ജിഡിപി നേട്ടങ്ങള്‍, പ്രദേശത്തെ മറ്റ് വിപണികളുമായിി താരതമ്യപ്പെടുത്തുമ്പോഴുളള നെഗറ്റീവ് ഇപിഎസ് മൊമന്‍റം തുടങ്ങിയ പരിമിതികള്‍ ചൈനയ്ക്കുണ്ട്.

തായ്ലന്‍ഡിന്‍റെ ഗ്രേഡിംഗും ഓവര്‍ വെയ്റ്റില്‍ നിന്ന് മാര്‍ക്കറ്റ് വെയ്റ്റിലേക്ക് വെട്ടിക്കുറച്ചു, അതിന്‍റെ വീണ്ടെടുക്കലിന്‍റെ ഏറ്റവും ആവേശകരമായ ഘട്ടം അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ മാത്രം പ്രതീക്ഷിക്കാവുനാ്ന നിലയിലാണ് എന്നതാണ് കാരണം, “ക്രെഡിറ്റ് സ്യൂസെ പറഞ്ഞു.

  ഡീപ് ടെക് സാങ്കേതിക മേഖലയില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍
Maintained By : Studio3